View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാവുണർന്നു ...

ചിത്രംഉരിയാട്ട് (2020)
ചലച്ചിത്ര സംവിധാനംകെ ഭുവനചന്ദ്രൻ
ഗാനരചനഅജിത് സായി
സംഗീതംമധുബാല കൃഷ്ണൻ
ആലാപനംകലേഷ് കരുണാകരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kaavunarnnu thiri thelinju neeyunaru
vannaathikkili paadi nalla thottam paattinneenam
aniyalachiriyunarnnithaa...
kaattu thechi tholkkum kannaal theyyam ninne nokkave
kadumanja chaanathaninja kayyaal chaare cherkkave
thiraye manam niraye

Varavaay urangaa theyyakkaalamayi
kanavil ninavil thayyakkolamaayi
varavili thottamunarnnu
chilambukal chodi thurannu
kaavunarnne naadunarnne

Kaavunarnnu thiri thelinju neeyunaru
vannaathikkili paadi nalla thottam paattinneenam
aniyalachiriyunarnnithaa...
oh........

Veyilil mazha pol thottam peyyave
irulil prabhayaay pantham minnave
manassukal chilambaninju
nerukil karamamarnnu
kaavunarnne naadunarnne

Kaavunarnnu thiri thelinju neeyunaru
vannaathikkili paadi nalla thottam paattinneenam
aniyalachiriyunarnnithaa...
kaattu thechi tholkkum kannaal theyyam ninne nokkave
kadumanja chaanathaninja kayyaal chaare cherkkave
thiraye manam niraye
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാവുണർന്നു തിരി തെളിഞ്ഞു നീയുണര്
വണ്ണാത്തിക്കിളി പാടി നല്ല തോറ്റം പാട്ടിന്നീണം
അണിയലച്ചിരിയുണർന്നിതാ..
കാട്ടു തെച്ചി തോൽക്കും കണ്ണാൽ തെയ്യം നിന്നേ നോക്കവേ
കടുമഞ്ഞ ചാന്തണിഞ്ഞ കയ്യാൽ ചാരേ ചേർക്കവേ
തിറയേ മനം നിറയേ

വരവായ് ഉറങ്ങാ തെയ്യക്കാലമായി
കനവിൽ നിനവിൽ തെയ്യക്കോലമായി
വരവിളി തോറ്റമുണർന്നു
ചിലമ്പുകൾ ചൊടി തുറന്നു
കാവുണർന്നേ നാടുണർന്നേ

കാവുണർന്നു തിരി തെളിഞ്ഞു നീയുണര്
വണ്ണാത്തിക്കിളി പാടി നല്ല തോറ്റം പാട്ടിന്നീണം
അണിയലച്ചിരിയുണർന്നിതാ..
ഓ .........

വെയിലിൽ മഴ പോൽ തോറ്റം പെയ്യവേ
ഇരുളിൽ പ്രഭയായ് പന്തം മിന്നവേ
മനസ്സുകൾ ചിലമ്പണിഞ്ഞു
നെറുകിൽ കരമമർന്നു
കാവുണർന്നേ നാടുണർന്നേ

കാവുണർന്നു തിരി തെളിഞ്ഞു നീയുണര്
വണ്ണാത്തിക്കിളി പാടി നല്ല തോറ്റം പാട്ടിന്നീണം
അണിയലച്ചിരിയുണർന്നിതാ..
കാട്ടു തെച്ചി തോൽക്കും കണ്ണാൽ തെയ്യം നിന്നേ നോക്കവേ
കടുമഞ്ഞ ചാന്തണിഞ്ഞ കയ്യാൽ ചാരേ ചേർക്കവേ
തിറയേ മനം നിറയേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാതളമധു
ആലാപനം : മധുബാല കൃഷ്ണൻ   |   രചന : രമേഷ് പുല്ലാപ്പള്ളി   |   സംഗീതം : മധുബാല കൃഷ്ണൻ
നീരാടാൻ
ആലാപനം : മധുബാല കൃഷ്ണൻ   |   രചന : രമേഷ് പുല്ലാപ്പള്ളി   |   സംഗീതം : മധുബാല കൃഷ്ണൻ
പൈക്കൂട്ടങ്ങൾ
ആലാപനം : കലേഷ് കരുണാകരൻ   |   രചന : അജിത് സായി   |   സംഗീതം : മധുബാല കൃഷ്ണൻ