View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓളെ കണ്ട നാൾ ...

ചിത്രംഓളെ കണ്ട നാൾ (2020)
ചലച്ചിത്ര സംവിധാനംജെഫ്‌റി
ഗാനരചനഡെൽജോ ഡൊമിനിക്
സംഗീതംഹിഷാം അബ്ദുള്‍ വഹാബ്
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Ole kanda naal kanda naalingane
Ole kanda naal kanda naalingane
nenchiloorum kanninazhakaanu
poonilaavin kaikalo pulari manjin
kilikalo kannil ninne kandu njaanazhake
azhake.....

Ole kanda naal kanda naalingane
nenchiloorum kanninazhakaanu

Ezhuvarnam cherumee niramithaa
nenchilezhanuraagamerum swaramithaa
kanne sruthi meettaam nenchile choodettaam
praananil paathiye nee
chandhiran thedum poovinnarikil
neerkkaattil vaadidum cheru thenkili
thenithaa

Ole kanda naal kanda naalingane
nenchiloorum kanninazhakaanu

NInte jaalaka vaathilil vannithaa
neelaraavilalinju cheraan ninnetha
penne kanavaakaam manjin viri neekkaam
raagamaay therileraam
ponnin poove neeyennuyiril
kaanaakkani poovaay nee maare
kaathale......

Ole kanda naal kanda naalingane
nenchiloorum kanninazhakaanu
poonilaavin kaikalo pulari manjin
kilikalo kannil ninne kandu njaanazhake
azhake.....azhake......
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓളേ കണ്ട നാൾ കണ്ട നാളിങ്ങനെ
ഓളേ കണ്ട നാൾ കണ്ട നാളിങ്ങനെ
നെഞ്ചിലൂറും കണ്ണിനഴകാണ്
പൂനിലാവിൻ കൈകളോ പുലരി മഞ്ഞിൻ
കിളികളോ കണ്ണിൽ നിന്നേ കണ്ടു ഞാനഴകേ
അഴകേ ....

ഓളേ കണ്ട നാൾ കണ്ട നാളിങ്ങനെ
നെഞ്ചിലൂറും കണ്ണിനഴകാണ്

ഏഴുവർണം ചേരുമീ നിറമിതാ
നെഞ്ചിലേഴനുരാഗമേറും സ്വരമിതാ
കണ്ണേ ശ്രുതി മീട്ടാം നെഞ്ചിലേ ചൂടേറ്റാം
പ്രാണനിൽ പാതിയേ നീ
ചന്ദിരൻ തേടും പൂവിന്നരികിൽ
നീർക്കാറ്റിൽ വാടിടും ചെറു തേൻകിളി
തേനിതാ

ഓളേ കണ്ട നാൾ കണ്ട നാളിങ്ങനെ
നെഞ്ചിലൂറും കണ്ണിനഴകാണ്

നിന്റെ ജാലക വാതിലിൽ വന്നിതാ
നീലരാവിലലിഞ്ഞു ചേരാൻ നിന്നെതാ
പെണ്ണേ കനവാകാം മഞ്ഞിൻ വിരി നീക്കാം
രാഗമായ് തേരിലേറാം
പൊന്നിൻ പൂവേ നീയെന്നുയിരിൽ
കാണാക്കണി പൂവായ് നീ മാറേ
കാതലേ .....

ഓളേ കണ്ട നാൾ കണ്ട നാളിങ്ങനെ
നെഞ്ചിലൂറും കണ്ണിനഴകാണ്
പൂനിലാവിൻ കൈകളോ പുലരി മഞ്ഞിൻ
കിളികളോ കണ്ണിൽ നിന്നേ കണ്ടു ഞാനഴകേ
അഴകേ ....അഴകേ ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചൊല്ലാമോ
ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : ഡെൽജോ ഡൊമിനിക്   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്