പൂവിൻ ഇതൾ പൊഴിയവേ ...
ചിത്രം | കൂറ (2020) |
ചലച്ചിത്ര സംവിധാനം | വൈശാഖ് ജോജൻ |
ഗാനരചന | വിഷ്ണു വി പി |
സംഗീതം | നിതിൻ പീതാംബരൻ |
ആലാപനം | വിജയ് യേശുദാസ്, ശ്രുതി പീതാംബരൻ |
വരികള്‍
Lyrics submitted by: Sandhya Prakash Poovin ithal pozhiyave eeran kaattil nanayave poovin ithal pozhiyave eeran kaattil nanayave thennal koonthal thazhukave nencham ninnilaliyave aadiyulayumee mohavanikayil aazhiyalakalil neeyum njaanum Poovin ithal pozhiyave eeran kaattil nanayave Kaanaathe nin kanavaay thoraathe nin mozhiyaay vaadaathe nin chiriyaay novaay nin ninavaay Poovin ithal pozhiyave eeran kaattil nanayave Poonkaattupol padarum nin kaalppaadukal thirayum pulnaambukal thazhukum nin poomkaiviral mukarum Poovin ithal pozhiyave eeran kaattil nanayave thennal koonthal thazhukave nencham ninnilaliyave Aadiyulayumee mohavanikayil aazhiyalakalil neeyum njaanum | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പൂവിൻ ഇതൾ പൊഴിയവേ ഈറൻ കാറ്റിൽ നനയവേ പൂവിൻ ഇതൾ പൊഴിയവേ ഈറൻ കാറ്റിൽ നനയവേ തെന്നൽ കൂന്തൽ തഴുകവേ നെഞ്ചം നിന്നിലലിയവേ ആടിയുലയുമീ മോഹവനികയിൽ ആഴിയലകളിൽ നീയും ഞാനും പൂവിൻ ഇതൾ പൊഴിയവേ ഈറൻ കാറ്റിൽ നനയവേ കാണാതെ നിൻ കനവായ് തോരാതെ നിൻ മൊഴിയായ് വാടാതെ നിൻ ചിരിയായ് നോവായ് നിൻ നിനവായ് പൂവിൻ ഇതൾ പൊഴിയവേ ഈറൻ കാറ്റിൽ നനയവേ പൂങ്കാറ്റുപോൽ പടരും നിൻ കാൽപ്പാടുകൾ തിരയും പുൽനാമ്പുകൾ തഴുകും നിൻ പൂംകൈവിരൽ മുകരും പൂവിൻ ഇതൾ പൊഴിയവേ ഈറൻ കാറ്റിൽ നനയവേ തെന്നൽ കൂന്തൽ തഴുകവേ നെഞ്ചം നിന്നിലലിയവേ ആടിയുലയുമീ മോഹവനികയിൽ ആഴിയലകളിൽ നീയും ഞാനും |