View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Iniyethra Janmangal ...

MovieNeepa (2020)
Movie DirectorBenny Asamsa
Lyrics
MusicSunil Lal
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

Iniyethra janmangal neekki vachu kannaa
ninnekkurichennum paadaan
iniyethra janmangal neekki vachu kannaa
ninnekkurichennum paadaan
ee janma punyam nin varadaanamallo
maru janmam muralikayaakkoo - kannaa
maru janmam muralikayaakkoo  
iniyethra janmangal neekki vachu kannaa
ninnekkurichennum paadaan

Kandathaal swarapooja cheyyunnu nithyam nin
kamaneeya roopam njaan hridayathil sookshichu
kandathaal swarapooja cheyyunnu nithyam nin
kamaneeya roopam njaan hridayathil sookshichu
naamam japichittum nonthu vilichittum
naaraayanaa nee nada thurannilla'
naru venna tholkkum nin punchiri kandilla
kannaa en munnil odi vaayo
iniyethra janmangal neekki vachu kannaa
ninnekkurichennum paadaan

Karmmathaal paadangal kazhukunnu nithyam nin
aasritha dharmmam njaan pavithramaay kaanunnu
karmmathaal paadangal kazhukunnu nithyam nin
aasritha dharmmam njaan pavithramaay kaanunnu
poonthaana paanayum naaraayaneeyavum
naavidarum vare paadiyallo njaan
en manam thengumbol nin kallachiri kandu
kannaa en munnil odivaayo
iniyethra janmangal neekki vachu kannaa
ninnekkurichennum paadaan
ee janma punyam nin varadaanamallo
maru janmam muralikayaakkoo - kannaa
maru janmam muralikayaakkoo  
iniyethra janmangal neekki vachu kannaa
ninnekkurichennum paadaan...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇനിയെത്ര ജന്മങ്ങൾ നീക്കി വച്ചു
കണ്ണാ നിന്നെക്കുറിച്ചെന്നും പാടാൻ
ഇനിയെത്ര ജന്മങ്ങൾ നീക്കി വച്ചു കണ്ണാ
നിന്നെക്കുറിച്ചെന്നും പാടാൻ
ഈ ജന്മ പുണ്യം നിൻ വരദാനമല്ലോ
മറു ജന്മം മുരളികയാക്കൂ - കണ്ണാ
മറു ജന്മം മുരളികയാക്കൂ
ഇനിയെത്ര ജന്മങ്ങൾ നീക്കി വച്ചു
കണ്ണാ നിന്നെക്കുറിച്ചെന്നും പാടാൻ
 
കണ്ഠത്താൽ സ്വരപൂജ ചെയ്യുന്നു നിത്യം നിൻ
കമനീയ രൂപം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചു
കണ്ഠത്താൽ സ്വരപൂജ ചെയ്യുന്നു നിത്യം നിൻ
കമനീയ രൂപം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചു
നാമം ജപിച്ചിട്ടും നൊന്തു വിളിച്ചിട്ടും
നാരായണാ നീ നട തുറന്നില്ല
നറു വെണ്ണ തോൽക്കും നിൻ പുഞ്ചിരി കണ്ടില്ല
കണ്ണാ എൻ മുന്നിൽ ഓടി വായോ
ഇനിയെത്ര ജന്മങ്ങൾ നീക്കി വച്ചു കണ്ണാ
നിന്നെക്കുറിച്ചെന്നും പാടാൻ

കർമ്മത്താൽ പാദങ്ങൾ കഴുകുന്നു നിത്യം നിൻ
ആശ്രിത ധർമ്മം ഞാൻ പവിത്രമായ് കാണുന്നു
കർമ്മത്താൽ പാദങ്ങൾ കഴുകുന്നു നിത്യം നിൻ
ആശ്രിത ധർമ്മം ഞാൻ പവിത്രമായ് കാണുന്നു
പൂന്താന പാനയും നാരായണീയവും
നാവിടറും വരെ പാടിയല്ലോ ഞാൻ
എൻ മനം തേങ്ങുമ്പോൾ നിൻ കള്ളച്ചിരി കണ്ടു
കണ്ണാ എൻ മുന്നിൽ ഓടിവായോ
ഇനിയെത്ര ജന്മങ്ങൾ നീക്കി വച്ചു കണ്ണാ
നിന്നെക്കുറിച്ചെന്നും പാടാൻ
ഈ ജന്മ പുണ്യം നിൻ വരദാനമല്ലോ
മറു ജന്മം മുരളികയാക്കൂ - കണ്ണാ
മറു ജന്മം മുരളികയാക്കൂ   
ഇനിയെത്ര ജന്മങ്ങൾ നീക്കി വച്ചു കണ്ണാ
നിന്നെക്കുറിച്ചെന്നും പാടാൻ ...


Other Songs in this movie