View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാട്ടുപെട്ടിക്കാര ...

ചിത്രംദുനിയാവിന്റെ ഒരറ്റത്തു (2020)
ചലച്ചിത്ര സംവിധാനംടോം ഇമ്മട്ടി
ഗാനരചനരാജീവ് ഗോവിന്ദൻ
സംഗീതംഇന്ദുലേഖ വാര്യര്‍
ആലാപനംഇന്ദുലേഖ വാര്യര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Paattuppettikkaaraa,paattuppettikkaaraa
maikkannaal kadha paadum paattukaaraa....
maikkannaal kadha paadum paattukaaraa....
ninte patturumaalinte konthalil kettiya
paattinte sanchaaram kettu nilkke
thattam marachoren nettithadangalil
mottittathellaam nin nalla mutham
maavila choorulla ponnu mutham

Paattuppettikkaaraa,paattuppettikkaaraa
maikkannaal kadha paadum paattukaaraa....
maikkannaal kadha paadum paattukaaraa....

Aattikkurukkiya paal nilaakkaattil
njaanorthirunnethrayo naal kazhichoo
kattilin thaazhathe kottakkudukkayil
ketti njaan sookshicha nin sammaanam
ottakkirunnappol kettonnazhichappol
pottitharichu poy thettaanenno
onnu pottichirichathum thettaanenno

Paattuppettikkaaraa,paattuppettikkaaraa
maikkannaal kadha paadum paattukaaraa....
maikkannaal kadha paadum paattukaaraa....

Peedikamukkile koottam pirinjappol
chaamarakkaiveeshi poyathenthe
mangiyoranthi vilakkumaay neeyente
chillazhi vaathilil vannu pinne.....
kathikkayarana kanneerukondethra
kuthunna chodyangal chodichille?
ilam pennenna pol njaanum naanichille?

Paattuppettikkaaraa,paattuppettikkaaraa
maikkannaal kadha paadum paattukaaraa....
maikkannaal kadha paadum paattukaaraa....
ninte patturumaalinte konthalil kettiya
paattinte sanchaaram kettu nilkke
thattam marachoren nettithadangalil
mottittathellaam nin nalla mutham
maavila choorulla ponnu mutham
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പാട്ടുപെട്ടിക്കാരാ, പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ ......
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ ......
നിൻ്റെ പട്ടുറുമാലിൻ്റെ കോന്തലിൽ കെട്ടിയ
പാട്ടിൻ്റെ സഞ്ചാരം കേട്ട് നിൽക്കേ
തട്ടം മറച്ചൊരെൻ നെറ്റിത്തടങ്ങളിൽ
മൊട്ടിട്ടതെല്ലാം നിൻ മുല്ല മുത്തം
മാവില ചൂരുള്ള പൊന്നു മുത്തം

പാട്ടുപെട്ടിക്കാരാ, പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ ......
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ ......

ആറ്റിക്കുറുക്കിയ പാൽ നിലാക്കാറ്റിൽ
ഞാനോർത്തിരുന്നെത്രയോ നാൾ കഴിച്ചൂ
കട്ടിലിൻ താഴത്തേ കൊട്ടക്കുടുക്കയിൽ
കെട്ടി ഞാൻ സൂക്ഷിച്ച നിൻ സമ്മാനം
ഒറ്റക്കിരുന്നപ്പോൾ കെട്ടൊന്നഴിച്ചപ്പോൾ
പൊട്ടിത്തരിച്ചു പോയ് തെറ്റാണെന്നോ
ഒന്ന് പൊട്ടിചിരിച്ചതും തെറ്റാണെന്നോ

പാട്ടുപെട്ടിക്കാരാ, പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ ......
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ ......

പീടികമുക്കിലെ കൂട്ടം പിരിഞ്ഞപ്പോൾ
ചാമരക്കൈവീശി പോയതെന്തേ
മങ്ങിയോരന്തി വിളക്കുമായ് നീയെൻ്റെ
ചില്ലഴി വാതിലിൽ വന്നു പിന്നേ....
കത്തിക്കയറണ കണ്ണീരുകൊണ്ടെത്ര
കുത്തുന്ന ചോദ്യങ്ങൾ ചോദിച്ചില്ലേ?
ഇളം പെണ്ണെന്ന പോൽ ഞാനും നാണിച്ചില്ലേ?

പാട്ടുപെട്ടിക്കാരാ, പാട്ടുപെട്ടിക്കാരാ
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ ......
മൈക്കണ്ണാൽ കഥ പാടും പാട്ടുകാരാ ......
നിൻ്റെ പട്ടുറുമാലിൻ്റെ കോന്തലിൽ കെട്ടിയ
പാട്ടിൻ്റെ സഞ്ചാരം കേട്ട് നിൽക്കേ
തട്ടം മറച്ചൊരെൻ നെറ്റിത്തടങ്ങളിൽ
മൊട്ടിട്ടതെല്ലാം നിൻ മുല്ല മുത്തം
മാവില ചൂരുള്ള പൊന്നു മുത്തം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍