View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജനലിലാരോ ...

ചിത്രംബാക്ക്പാക്കർസ് (2020)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനജയരാജ്
സംഗീതംസച്ചിൻ ശങ്കർ മന്നത്ത്
ആലാപനംഅഖില ആനന്ദ്, സൂരജ് സന്തോഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Janalilaaro janalilaaro
mazhayaay pathungi nokkum
nilaavaay thottunarthum
melle melle maaril chernnaliyum
mriduvaayi muthi ente mizhi thurakkum
arikiloru nizhalu pol
karaliloru thaalamaay
mizhiyiloru peeli pol
chundiloru gaanamaay
anuraagalolamaakum aakaasham
janalilaaro janalilaaro

Nee vannathaano kaadu poothulanjathaano
nee parayaathe poyathaano
veyilariyaathila pozhinjathaano
manjo kaatto mazhayo nee
manamo niramo ninavo nee
alayilakumaruvi pol
azhakiloru pranayamaay
manvilakkin naalam pol
ulliloru jeevanaay
gandharvva gaanamaakumaakaasham
janalilaaro.....

Nee karanjathaano mazhavilludanju
veenathaano
neeyariyaathunarnnathaano
manjuthirnnu veenathaano
malaro madhuvo rithuvo nee
nishayo kanivo nilaavo nee
akale mara thanalo kanniloru mohamaay
vinnil mazhakkaaru pol
ponmayilin nrithamaay
aabheri raagam paadumaakaasham

Janalilaaro janalilaaro
mazhayaay pathungi nokkum
nilaavaay thottunarthum
melle melle maaril chernnaliyum
mriduvaayi muthi ente mizhi thurakkum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ജനലിലാരോ ജനലിലാരോ
മഴയായ് പതുങ്ങി നോക്കും
നിലാവായ് തൊട്ടുണർത്തും
മെല്ലേ മെല്ലേ മാറിൽ ചേർന്നലിയും
മൃദുവായി മുത്തി എൻ്റെ മിഴി തുറക്കും
അരികിലൊരു നിഴല് പോൽ
കരളിലൊരു താളമായ്
മിഴിയിലൊരു പീലി പോൽ
ചുണ്ടിലൊരു ഗാനമായ്
അനുരാഗലോലമാകും ആകാശം
ജനലിലാരോ ജനലിലാരോ

നീ വന്നതാണോ കാട് പൂത്തുലഞ്ഞതാണോ
നീ പറയാതേ പോയതാണോ
വെയിലറിയാതില പൊഴിഞ്ഞതാണോ
മഞ്ഞോ കാറ്റോ മഴയോ നീ
മണമോ നിറമോ നിനവോ നീ
അലയിളകുമരുവി പോൽ
അഴകിലൊരു പ്രണയമായ്
മൺവിളക്കിൻ നാളം പോൽ
ഉള്ളിലൊരു ജീവനായ്
ഗന്ധർവ്വ ഗാനമാകുമാകാശം
ജനലിലാരോ ....

നീ കരഞ്ഞതാണോ മഴവില്ലുടഞ്ഞു
വീണതാണോ
നീയറിയാതുണർന്നതാണോ
മഞ്ഞുതിർന്നു വീണതാണോ
മലരോ മധുവോ ഋതുവോ നീ
നിശയോ കനിവോ നിലാവോ നീ
അകലെ മര തണലോ കണ്ണിലൊരു മോഹമായ്
വിണ്ണിൽ മഴക്കാറ് പോൽ
പൊൻമയിലിൻ നൃത്തമായ്
ആഭേരി രാഗം പാടുമാകാശം

ജനലിലാരോ ജനലിലാരോ
മഴയായ് പതുങ്ങി നോക്കും
നിലാവായ് തൊട്ടുണർത്തും
മെല്ലേ മെല്ലേ മാറിൽ ചേർന്നലിയും
മൃദുവായി മുത്തി എൻ്റെ മിഴി തുറക്കും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റിൻ
ആലാപനം : ഹരിചരൻ, അർച്ചന വിജയൻ   |   രചന : ജയരാജ്   |   സംഗീതം : സച്ചിൻ ശങ്കർ മന്നത്ത്
ഓമനത്തിങ്കൽ കിടാവോ
ആലാപനം : ബോംബെ ജയശ്രീ, സച്ചിൻ ശങ്കർ മന്നത്ത് , രാഹുൽ വെള്ളാൽ   |   രചന : ജയരാജ്   |   സംഗീതം : സച്ചിൻ ശങ്കർ മന്നത്ത്