Iruvazhiye ...
Movie | Operation Java (2021) |
Movie Director | Tharun Moorthy |
Lyrics | Joe Paul |
Music | Jakes Bejoy |
Singers | Parvathi, Alan Joy Mathew |
Lyrics
Lyrics submitted by: Sandhya Prakash Iruvazhiye swayam ozhukaano ithuvare naam ore nadiyaayo perariyaa novukalaal raavukalo neerukayaay thalodi melle maanjuvo thalarnnu veena mouname vidooramente venalil varaathe ninna mekgame pakal churam neelukayo Akam irul moodukayo kaanaa kadal thirayaay njaan thodaa manal thedukayo En jeevane iruvazhi piriyaan povukayo nenchil ee ormmakal en kanalaay marayukayo ee naal kanavukal neythidum ee theeraa murivukal orthidum ini orkkaan oru pidi ormmakal ini illaa en pratheekshakal Iruvazhiye swayam ozhukaano ithuvare naam ore nadiyaayo Maayumee vazhiyil veyilil kaathu ninnidave thaniye peythu nee mazhayaay anuvaadam thirayaathe neerumen mizhiyil irulo thaane nee padarum nilaavo doore naamalayum kadhayethum ariyaathe oraayiram nirangalaay vidarnna kinaavile vilolamaam neram swakaaryamaay paranjathum marannu vimookamaay akannu nee poyo Ariyaa nizhal pole veezhunnuvo piriyaa kadal kaanaathe | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഇരുവഴിയേ സ്വയം ഒഴുകാനോ ഇതുവരെ നാം ഒരേ നദിയായോ പേരറിയാ നോവുകളാൽ രാവുകളോ നീറുകയായ് തലോടി മെല്ലേ മാഞ്ഞുവോ തളർന്നു വീണ മൗനമേ വിദൂരമെൻ്റെ വേനലിൽ വരാതെ നിന്ന മേഘമേ പകൽ ചുരം നീളുകയോ അകം ഇരുൾ മൂടുകയോ കാണാ കടൽ തിരയായ് ഞാൻ തൊടാ മണൽ തേടുകയോ എൻ ജീവനേ ഇരുവഴി പിരിയാൻ പോവുകയോ നെഞ്ചിൽ ഈ ഓർമ്മകൾ എൻ കനലായ് മറയുകയോ ഈ നാൾ കനവുകൾ നെയ്തിടും ഈ തീരാ മുറിവുകൾ ഓർത്തിടും ഇനി ഓർക്കാൻ ഒരു പിടി ഓർമ്മകൾ ഇനി ഇല്ലാ എൻ പ്രതീക്ഷകൾ ഇരുവഴിയേ സ്വയം ഒഴുകാനോ ഇതുവരെ നാം ഒരേ നദിയായോ മായുമീ വഴിയിൽ വെയിലിൽ കാത്തു നിന്നിടവേ തനിയേ പെയ്തു നീ മഴയായ് അനുവാദം തിരയാതെ നീറുമെൻ മിഴിയിൽ ഇരുളോ താനേ നീ പടരും നിലാവോ ദൂരേ നാമലയും കഥയേതും അറിയാതേ ഒരായിരം നിറങ്ങളായ് വിടർന്ന കിനാവിലേ വിലോലമാം നേരം സ്വകാര്യമായ് പറഞ്ഞതും മറന്നു വിമൂകമായ് അകന്നു നീ പോയോ അറിയാ നിഴൽ പോലേ വീഴുന്നുവോ പിരിയാ കടൽ കാണാതേ |