View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരുവഴിയെ ...

ചിത്രംഓപ്പറേഷന്‍ ജാവ (2021)
ചലച്ചിത്ര സംവിധാനംതരുണ്‍ മൂര്‍ത്തി
ഗാനരചനജോ പോൾ
സംഗീതംജേക്സ്‌ ബിജോയ്‌
ആലാപനംപാർവ്വതി, അലൻ ജോയ് മാത്യു

വരികള്‍

Lyrics submitted by: Sandhya Prakash

Iruvazhiye swayam ozhukaano
ithuvare naam ore nadiyaayo
perariyaa novukalaal
raavukalo neerukayaay
thalodi melle maanjuvo
thalarnnu veena mouname
vidooramente venalil
varaathe ninna mekgame
pakal churam neelukayo

Akam irul moodukayo
kaanaa kadal thirayaay njaan
thodaa manal thedukayo

En jeevane iruvazhi piriyaan povukayo
nenchil ee ormmakal en kanalaay marayukayo
ee naal kanavukal neythidum
ee theeraa murivukal orthidum
ini orkkaan oru pidi ormmakal
ini illaa en pratheekshakal

Iruvazhiye swayam ozhukaano
ithuvare naam ore nadiyaayo

Maayumee vazhiyil veyilil kaathu
ninnidave thaniye peythu nee
mazhayaay anuvaadam thirayaathe
neerumen mizhiyil irulo
thaane nee padarum nilaavo
doore naamalayum kadhayethum ariyaathe
oraayiram nirangalaay vidarnna kinaavile
vilolamaam neram swakaaryamaay
paranjathum marannu vimookamaay akannu nee poyo

Ariyaa nizhal pole veezhunnuvo
piriyaa kadal kaanaathe
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇരുവഴിയേ സ്വയം ഒഴുകാനോ
ഇതുവരെ നാം ഒരേ നദിയായോ
പേരറിയാ നോവുകളാൽ
രാവുകളോ നീറുകയായ്
തലോടി മെല്ലേ മാഞ്ഞുവോ
തളർന്നു വീണ മൗനമേ
വിദൂരമെൻ്റെ വേനലിൽ
വരാതെ നിന്ന മേഘമേ
പകൽ ചുരം നീളുകയോ

അകം ഇരുൾ മൂടുകയോ
കാണാ കടൽ തിരയായ് ഞാൻ
തൊടാ മണൽ തേടുകയോ

എൻ ജീവനേ ഇരുവഴി പിരിയാൻ പോവുകയോ
നെഞ്ചിൽ ഈ ഓർമ്മകൾ എൻ കനലായ് മറയുകയോ
ഈ നാൾ കനവുകൾ നെയ്തിടും
ഈ തീരാ മുറിവുകൾ ഓർത്തിടും
ഇനി ഓർക്കാൻ ഒരു പിടി ഓർമ്മകൾ
ഇനി ഇല്ലാ എൻ പ്രതീക്ഷകൾ

ഇരുവഴിയേ സ്വയം ഒഴുകാനോ
ഇതുവരെ നാം ഒരേ നദിയായോ

മായുമീ വഴിയിൽ വെയിലിൽ കാത്തു
നിന്നിടവേ തനിയേ പെയ്തു നീ
മഴയായ് അനുവാദം തിരയാതെ
നീറുമെൻ മിഴിയിൽ ഇരുളോ
താനേ നീ പടരും നിലാവോ
ദൂരേ നാമലയും കഥയേതും അറിയാതേ
ഒരായിരം നിറങ്ങളായ് വിടർന്ന കിനാവിലേ
വിലോലമാം നേരം സ്വകാര്യമായ്
പറഞ്ഞതും മറന്നു വിമൂകമായ് അകന്നു നീ പോയോ

അറിയാ നിഴൽ പോലേ വീഴുന്നുവോ
പിരിയാ കടൽ കാണാതേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍