View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തണ്ടൊടിഞ്ഞ താമര ...

ചിത്രംആഹാ (2021)
ചലച്ചിത്ര സംവിധാനംബിബിന്‍ പോള്‍ സാമുവല്‍
ഗാനരചനസായനോര ഫിലിപ്പ്
സംഗീതംസായനോര ഫിലിപ്പ്
ആലാപനംസായനോര ഫിലിപ്പ്, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Thandodinja thaamarayil vannananja poonkiliye
nenchiloru pon kanavin then kudikkan vaayo
thandodinja thaamarayil vannananja poonkiliye
nenchiloru pon kanavin then kudikkan vaayo
chanthamulla vaakachottil kokkurmmi koodaamo
moodivachu kunjilachundil marmmarangal kelkkaamo
ooyalaadi aadi aadi pon kiliye ennaduthethaamo
thandodinja thaamarayil vannananja poonkiliye
nenchiloru pon kanavin then kudikkan vaayo

Kannu vaykkum ponnilaneerthinkalinte kanmashi nee
aaraaro aare thedivannu nee
innu ninte kannaniyaan vannuthirum pookkani njan
chembakam pookkum kaavil melamaay
neeyente naanathin chimizhaay
neeyee mettile manamaay
neyente mohathin kodiyaay
raakkulir kaattile nanavaay manjaay punarum mriduvaay

Thandodinja thaamarayil vannananja poonkiliye
nenchiloru pon kanavin then kudikkan vaayo

Kanneriyum maanmizhiyaal manmadante poovambumaay
innente chorum koottil vannitha
innente kannithilaay vannudikkm sooriyanaay
vaathilin oram chernnu nilppoo njaan
neeyennumennile kanavaay
mothirakkayyile nidhiyaay
priyaswaasathin kanamaay
ennile mohathin chirakaay
neeyaam kulirin uravaay

Thandodinja thaamarayil vannananja poonkiliye
nenchiloru pon kanavin then kudikkan vaayo
chanthamulla vaakachottil kokkurmmi koodaamo
moodivachu kunjilachundil marmmarangal kelkkaamo
ooyalaadi aadi aadi pon kiliye ennaduthethaamo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൊരു പൊൻ കനവിൻ തേൻ കുടിക്കാൻ വായോ
തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൊരു പൊൻ കനവിൻ തേൻ കുടിക്കാൻ വായോ
ചന്തമുള്ള വാകച്ചോട്ടിൽ കൊക്കുരുമ്മി കൂടാമോ
മൂടിവച്ചു കുഞ്ഞിലചുണ്ടിൽ മർമ്മരങ്ങൾ കേൾക്കാമോ
ഊയലാടി ആടി ആടി പൊൻ കിളിയേ എന്നടുത്തെത്താമോ
തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൊരു പൊൻ കനവിൻ തേൻ കുടിക്കാൻ വായോ

കണ്ണു വയ്ക്കും പൊന്നിളനീർ തിങ്കളിൻ്റെ കൺമഷി നീ
ആരാരേ ആരേ തേടിവന്നു നീ
ഇന്നു നിൻ്റെ കണ്ണണിയാൻ വന്നുതിരും പൂക്കണി ഞാൻ
ചെമ്പകം പൂക്കും കാവിൽ മേളമായ്
നീയെൻ്റെ നാണത്തിൻ ചിമിഴായ്
നീയീ മേട്ടിലെ മണമായ്
നീയെൻ്റെ മോഹത്തിൻ കൊടിയായ്
രാക്കുളിർ കാറ്റിലേ നനവായ് മഞ്ഞായ് പുണരും മൃദുവായ്

തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൊരു പൊൻ കനവിൻ തേൻ കുടിക്കാൻ വായോ

കണ്ണെറിയും മാന്മിഴിയാൽ മന്മദൻ്റെ പൂവമ്പുമായ്‌
ഇന്നെൻ്റെ ചോരും കൂട്ടിൽ വന്നിതാ
ഇന്നെൻ്റെ കണ്ണിതിലായ് വന്നുദിക്കും സൂരിയനായ്
വാതിലിൻ ഓരം ചേർന്നു നിൽപ്പൂ ഞാൻ
നീയെന്നുമെന്നിലെ കനവായ്
മോതിരക്കയ്യിലെ നിധിയായ്
പ്രിയശ്വാസത്തിൻ കണമായ്
എന്നിലേ മോഹത്തിൻ ചിറകായ്
നീയാം കുളിരിൻ ഉറവായ്

തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയേ
നെഞ്ചിലൊരു പൊൻ കനവിൻ തേൻ കുടിക്കാൻ വായോ
ചന്തമുള്ള വാകച്ചോട്ടിൽ കൊക്കുരുമ്മി കൂടാമോ
മൂടിവച്ചു കുഞ്ഞിലചുണ്ടിൽ മർമ്മരങ്ങൾ കേൾക്കാമോ
ഊയലാടി ആടി ആടി പൊൻ കിളിയേ എന്നടുത്തെത്താമോ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വലിപ്പാട്ട്‌
ആലാപനം : ഇന്ദ്രജിത്ത്‌, കെ എസ് ഹരിശങ്കര്‍   |   രചന : അവര്‍ അലി , ജുബിത് നമ്രടത്തു   |   സംഗീതം : സായനോര ഫിലിപ്പ്
കടംകഥയായ്
ആലാപനം : ഇന്ദ്രജിത്ത്‌, കെ എസ് ഹരിശങ്കര്‍   |   രചന : സായനോര ഫിലിപ്പ്, അവര്‍ അലി , ജുബിത് നമ്രടത്തു   |   സംഗീതം : സായനോര ഫിലിപ്പ്
വടംവലിക്കൂട്ടം
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ജുബിത് നമ്രടത്തു   |   സംഗീതം : സായനോര ഫിലിപ്പ്
കമ്പം കൊട്ടി കേറാൻ
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : സൂരജ് എസ് കുറുപ്പ്   |   സംഗീതം : സൂരജ് എസ് കുറുപ്പ്
ഈ മനം തൊടും
ആലാപനം : റിഥ്വിക് എസ്. ചാന്ദ്   |   രചന : ടിറ്റോ പി തങ്കച്ചൻ   |   സംഗീതം : ഷിയാദ് കബീർ