View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെക്കോരം ...

ചിത്രംരണ്ട് (2021)
ചലച്ചിത്ര സംവിധാനംസുജിത് ലാൽ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംകെ കെ നിഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Oh......thekkoram kovilil ninnum
samkoli unarunne.....
vadakkoram manikal muzhangi baankoliyum kette
oh.....thekkoram kovilil ninnum
samkoli unarunne.....
vadakkoram manikal muzhangi baankoliyum kette

Kunthirikkam pukayum oothum chandhanavum konde
ambilikkala kandu kulirnne omkaaram kette

Tholum tholum chernnorumichattangane ennaliyaa
nerum neriyum koodum porulum kaakkana ponnaliyaa
aliyaa kaakkana ponnaliyaa

Thiriyellaam palathaayaalum irul neekkum vettamithonnu
thiriyellam kariymbozhum vazhi kaattaan vettamithonnu
oru kodi mathangal janichu athupole marichu maranju
pala peru karanju vilichu oru daivamatyellaam kettu
oru daivamatyellaam kettu

Tholum tholum chernnaal randalla onnaanennaliyaa
ponnum poovum manninu randellonnaanennaliyaa
onnanennaliyaa

Geethaarha kettor vaakkum
geethaamritha dhaarayumonnu
padinjaattu thirinju vanangaam
kizkkottum sree bhagavaane
pala pookkalumonnaay viriyum
malarvaadika poloru naadu
orumichoru pole kazhiyum
mazha paadiyunarthana naadu
mazha paadiyunarthana naadu

Ennum ennum onnay neengaam
randaakendaliyaa
onnum onnum chernnalimmini
vallyoronnaliyaa
immini vallyoronnaliyaa
Ennum ennum onnay neengaam
randaakendaliyaa
onnum onnum chernnalimmini
vallyoronnaliyaa
immini vallyoronnaliyaa
immini vallyoronnaliyaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓ .......തെക്കോരം കോവിലിൽ നിന്നും
ശങ്കൊലി ഉണരുന്നേ .........
വടക്കോരം മണികൾ മുഴങ്ങി ബാങ്കൊലിയും കേട്ടേ
ഓ .......തെക്കോരം കോവിലിൽ നിന്നും
ശങ്കൊലി ഉണരുന്നേ .........
വടക്കോരം മണികൾ മുഴങ്ങി ബാങ്കൊലിയും കേട്ടേ

കുന്തിരിക്ക പുകയും ഊതും ചന്ദനവും കൊണ്ടേ
അമ്പിളിക്കല കണ്ടു കുളിർന്നേ ഓംകാരം കേട്ടേ

തോളും തോളും ചേർന്നൊരുമിച്ചട്ടങ്ങനെ എന്നളിയാ
നേരും നെറിയും കൂടും പൊരുളും കാക്കണ പൊന്നളിയാ
അളിയാ കാക്കണ പൊന്നളിയാ

തിരിയെല്ലാം പലതായാലും ഇരുൾ നീക്കും വെട്ടമിതൊന്നു
തിരിയെല്ലാം കരിയുമ്പോഴും വഴികാട്ടാൻ വെട്ടമിതൊന്നു
ഒരുകോടി മതങ്ങൾ ജനിച്ചു അതുപോലെ മരിച്ചു മറഞ്ഞു
പല പേരു കരഞ്ഞു വിളിച്ചു ഒരു ദൈവമതെല്ലാം കേട്ടു
ഒരു ദൈവമതെല്ലാം കേട്ടു

തോളും തോളും ചേർന്നാൽ രണ്ടല്ല ഒന്നാണെന്നളിയാ
പൊന്നും പൂവും മണ്ണിനു രണ്ടെല്ലൊന്നാണെന്നളിയാ
ഒന്നാണെന്നളിയാ

ഗീതാരുഹ കേട്ടൊരു വാക്കും
ഗീതാമൃത ധാരയുമൊന്ന്
പടിഞ്ഞാട്ടു തിരിഞ്ഞു വണങ്ങാം
കിഴക്കോട്ടും ശ്രീ ഭഗവാനേ
പല പൂക്കളു മൊന്നായ് വിരിയും
മലർവാടിക പോലൊരു നാട്
ഒരുമിച്ചൊരു പോലേ കഴിയും
മഴ പാടിയുണർത്തണ നാട്
മഴ പാടിയുണർത്തണ നാട്

എന്നും എന്നും ഒന്നായ് നീങ്ങാം
രണ്ടാകേണ്ടളിയാ
ഒന്നും ഒന്നും ചേർന്നാലിമ്മിണി
വല്ല്യൊരൊന്നളിയാ
ഇമ്മിണി വല്ല്യൊരൊന്നാളിയാ
എന്നും എന്നും ഒന്നായ് നീങ്ങാം
രണ്ടാകേണ്ടളിയാ
ഒന്നും ഒന്നും ചേർന്നാലിമ്മിണി
വല്ല്യൊരൊന്നാളിയാ
ഇമ്മിണി വല്ല്യൊരൊന്നാളിയാ
ഇമ്മിണി വല്ല്യൊരൊന്നാളിയാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍