View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നുണർന്നു വന്നു ...

ചിത്രം#ഹോം (2021)
ചലച്ചിത്ര സംവിധാനംറോജിന്‍ തോമസ്
ഗാനരചന
സംഗീതംരാഹുൽ സുബ്രഹ്മണ്യം
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Onnunarnnu vannu sooryan
kannukal thalodi melle
ullu moodumee yiruttil
nertha vettam thookunnathengo
nenchilulla swapna lokam
njan thiranjalanja neram
orkkuvaan marannu poyo
pinnil minnum aa nalla kaalam

Kaalangal maariyaalum
kaathangal thaandiyaalum
ariyaathen ormma thedum
snehanoolil neythoru koodu

Onnunarnnu vannu sooryan
kannukal thalodi melle
ullu moodumee yiruttil
nertha vettam thookunnathengo
nenchilulla swapna lokam
njan thiranjalanja neram
orkkuvaan marannu poyo
aa nalla kunju veedu

Vaanolam mohangal
ee mannil paakum kaalam
kanmunnil theliyunnu
kannaadelennathu pole
mizhikal njan poottiyirunnalo
mizhikal njan poottiyirunnalum
theliyumathellaam
kaathorkkaathengu thirinjaalum
kelkkumathellam
ayyo en manassinithentha
ayyo en thalayilithentha
ee gathi maaruvathennoo
ithinoru prathividhiyenthaavooo....
ee veedoru kadhayaay maarunno

Kaalamethra maariyaalum
kaathamethra thaandiyaalum
ariyaathen ormma thedum
snehanoolil neythoru koodu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒന്നുണർന്നു വന്നു സൂര്യൻ
കണ്ണുകൾ തലോടി മെല്ലേ
ഉള്ളുമൂടുമീ യിരുട്ടിൽ
നേർത്ത വെട്ടം തൂകുന്നതെങ്ങോ
നെഞ്ചിലുള്ള സ്വപ്‌ന ലോകം
ഞാൻ തിരഞ്ഞലഞ്ഞ നേരം
ഓർക്കുവാൻ മറന്നൂ പോയോ
പിന്നിൽ മിന്നും ആ നല്ല കാലം

കാലങ്ങൾ മാറിയാലും
കാതങ്ങൾ താണ്ടിയാലും
അറിയാതെൻ ഓർമ്മ തേടും
സ്നേഹനൂലിൽ നെയ്തൊരാ കൂട്

ഒന്നുണർന്നു വന്നു സൂര്യൻ
കണ്ണുകൾ തലോടി മെല്ലേ
ഉള്ളുമൂടുമീ യിരുട്ടിൽ
നേർത്ത വെട്ടം തൂകുന്നതെങ്ങോ
നെഞ്ചിലുള്ള സ്വപ്‌ന ലോകം
ഞാൻ തിരഞ്ഞലഞ്ഞ നേരം
ഓർക്കുവാൻ മറന്നൂ പോയോ
ആ നല്ല കുഞ്ഞു വീട്

വാനോളം മോഹങ്ങൾ
ഈ മണ്ണിൽ പാകും കാലം
കൺമുന്നിൽ തെളിയുന്നു
കണ്ണാടീലെന്നത് പോലേ
മിഴികൾ ഞാൻ പൂട്ടിയിരുന്നാലോ
മിഴികൾ ഞാൻ പൂട്ടിയിരുന്നാലും
തെളിയുമതെല്ലാം
കാതോർക്കാതെങ്ങു തിരിഞ്ഞാലും
കേൾക്കുമതെല്ലാം
അയ്യോ എൻ മനസ്സിനിതെന്താ
അയ്യോ എൻ തലയിലിതെന്താ
ഈ ഗതി മാറുവതെന്നോ
ഇതിനൊരു പ്രതിവിധിയെന്താവോ ...
ഈ വീടൊരു കഥയായ് മാറുന്നോ

കാലമെത്ര മാറിയാലും
കാതമെത്ര താണ്ടിയാലും
അറിയാതെൻ ഓർമ്മ തേടും
സ്നേഹനൂലിൽ നെയ്തൊരാ കൂട്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുകില് തൊടാനായ്
ആലാപനം :   |   രചന :   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
ഇതാ വഴി മാറി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അരുണ്‍ ഏലാട്ട്, മമത സീമന്ത്, ശ്യാം മുരളീധർ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
രാത്തിങ്കളിൻ
ആലാപനം :   |   രചന : അരുണ്‍ ഏലാട്ട്, മമത സീമന്ത്, ശ്യാം മുരളീധർ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം