View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പാടി തുമ്പി ...

ചിത്രംമാളികപുറം (2022)
ചലച്ചിത്ര സംവിധാനംവിഷ്ണു ശശി ശങ്കർ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംരഞ്ജിൻ രാജ് വി കെ
ആലാപനംവിനീത്‌ ശ്രീനിവാസന്‍, തീർത്ഥ സുഭാഷ്, വൈഗ അഭിലാഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Ambaadithumbikkunjum pachola thatha pennum
thullaattam thullum naadaane
mandhaara kombin mele randaalkkum aadi koodaan
ponnoonjaal kettum naadaane
oru poonkaattinoppam paarum appooppan thaadikkoppam
chennaalee appooppan kaavu
makarathil oli pookkum malamedin
adivaaram naru manjin chantham choodum ee naadu
Ambaadithumbikkunjum pachola thatha pennum
thullaattam thullum naadaane
mandhaara kombin mele randaalkkum aadi koodaan
ponnoonjaal kettum naadaane

Pulariyekunna manimaala
chaarthi nilkkunna ponpoovu
kannu kettichu kavaraanaay
kunnirangunna thooveyilu
melathe kovil thedi maanathe kaarmeghangal
swaamikku kettum ketty pokaarundey
anthikku deepam vaykkaan nakshathra kannikkaaran
karppoorakettum kondu pokaarundey
makarathil oli pookkum malamedin
adivaaram naru manjin chantham choodum ee naadu

Ambaadithumbikkunjum pachola thatha pennum
thullaattam thullum naadaane
mandhaara kombin mele randaalkkum aadi koodaan
ponnoonjaal kettum naadaane
oru poonkaattinoppam paarum appooppan thaadikkoppam
chennaalee appooppan kaavu
makarathil oli pookkum malamedin
adivaaram naru manjin chantham choodum ee naadu

Melathe kovil thedi maanathe kaarmeghangal
swaamikku kettum ketty pokaarundey
anthikku deepam vaykkaan nakshathra kannikkaaran
karppoorakettum kondu pokaarundey
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അമ്പാടിത്തുമ്പിക്കുഞ്ഞും പച്ചോല തത്ത പെണ്ണും
തുള്ളാട്ടം തുള്ളും നാടാണേ
മന്ദാര കൊമ്പിൻ മേലേ രണ്ടാൾക്കും ആടി കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണേ
ഒരു പൂങ്കാറ്റിനൊപ്പം പാറും അപ്പൂപ്പൻ താടിക്കൊപ്പം
ചെന്നാലീ അപ്പൂപ്പൻ കാവ്
മകരത്തിൽ ഒളി പൂക്കും മലമേടിൻ
അടിവാരം നറു മഞ്ഞിൻ ചന്തം ചൂടും ഈ നാട്
അമ്പാടിത്തുമ്പിക്കുഞ്ഞും പച്ചോല തത്ത പെണ്ണും
തുള്ളാട്ടം തുള്ളും നാടാണേ
മന്ദാര കൊമ്പിൻ മേലേ രണ്ടാൾക്കും ആടി കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണേ

പുലരിയേകുന്ന മണിമാല
ചാർത്തി നിൽക്കുന്ന പൊൻപൂവ്
കണ്ണു കെട്ടിച്ചു കവരാനായ്
കുന്നിറങ്ങുന്ന തൂവെയില്
മേലത്തെ കോവിൽ തേടി മാനത്തെ കാർമേഘങ്ങൾ
സ്വാമിക്ക് കെട്ടും കെട്ടി പോകാറുണ്ടേയ്
അന്തിക്ക് ദീപം വയ്ക്കാൻ നക്ഷത്ര കന്നിക്കാരൻ
കർപ്പൂരകെട്ടും കൊണ്ട് പോകാറുണ്ടേയ്
മകരത്തിൽ ഒളി പൂക്കും മലമേടിൻ
അടിവാരം നറു മഞ്ഞിൻ ചന്തം ചൂടും ഈ നാട്

അമ്പാടിത്തുമ്പിക്കുഞ്ഞും പച്ചോല തത്ത പെണ്ണും
തുള്ളാട്ടം തുള്ളും നാടാണേ
മന്ദാര കൊമ്പിൻ മേലേ രണ്ടാൾക്കും ആടി കൂടാൻ
പൊന്നൂഞ്ഞാൽ കെട്ടും നാടാണേ
ഒരു പൂങ്കാറ്റിനൊപ്പം പാറും അപ്പൂപ്പൻ താടിക്കൊപ്പം
ചെന്നാലീ അപ്പൂപ്പൻ കാവ്
മകരത്തിൽ ഒളി പൂക്കും മലമേടിൻ
അടിവാരം നറു മഞ്ഞിൻ ചന്തം ചൂടും ഈ നാട്

മേലത്തെ കോവിൽ തേടി മാനത്തെ കാർമേഘങ്ങൾ
സ്വാമിക്ക് കെട്ടും കെട്ടി പോകാറുണ്ടേയ്
അന്തിക്ക് ദീപം വയ്ക്കാൻ നക്ഷത്ര കന്നിക്കാരൻ
കർപ്പൂരകെട്ടും കൊണ്ട് പോകാറുണ്ടേയ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നങ്ങേലിപ്പൂവേ
ആലാപനം : രഞ്ജിൻ രാജ് വി കെ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
ഗണപതി തുണയരുളുക
ആലാപനം : മധു ബാലകൃഷ്ണന്‍, ആന്റണി ദാസൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രഞ്ജിൻ രാജ് വി കെ
ഹരിവരാസനം
ആലാപനം : പ്രകാശ് പുത്തൂർ   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
ഒന്നാം പടി മേലേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രഞ്ജിൻ രാജ് വി കെ
ഭൂതനാഥാ സദാനന്ദാ
ആലാപനം : രഞ്ജിൻ രാജ് വി കെ   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍, സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
താരാകാംബരമേ
ആലാപനം : അപര്‍ണ്ണ രാജീവ്, രഞ്ജിൻ രാജ് വി കെ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രഞ്ജിൻ രാജ് വി കെ
കലിയുഗ
ആലാപനം : രഞ്ജിൻ രാജ് വി കെ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രഞ്ജിൻ രാജ് വി കെ