Paragame Paragame ...
Movie | Higuita (2019) |
Movie Director | Hemanth G Nair |
Lyrics | Vinayak Sasikumar |
Music | Rahul Raj |
Singers | Poornasree, Sangeeth |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj നിൻ പാതിയായ് ചേരവേ എൻ ജീവനിൽ ആഴവേ നീളുന്നൊരീ യാത്രകൾ വാചാലമായിതാ നിൻ കണ്ണിലെ വിങ്ങലിൻ നീരേറ്റു ഞാൻ പൂക്കവേ ഇന്നാദ്യമായി എന്നിലെ ഇതൾ വിരിഞ്ഞിതാ പകരാമേറെ ഞാൻ പറയാ മൊഴികളെ അകമേ കാത്തീടാം ഇനി ഈ നിമിഷം പരാഗമേ പരാഗമേ നിറയു നീ ... കിനാവിലെ സ്വകാര്യമായി മാറിടാൻ പരാഗമേ പരാഗമേ നിറയു നീ ... കിനാവിലെ സ്വകാര്യമായി മാറിടാൻ നീ നിഴലായ് നിറയും പാതയിലെ വെയിലിനുമൊരു കുളിരോ തൂവിരലാൽ തൊടവേ ഞാൻ പിടയും അനുഭവം ഒരു സുഖമോ ചേലാണേ നീ നേരാണേ ... പോരാമേ ഞാൻ നിൻകൂടേ ... പതിവാകെ മാറിമറയെ പാടി ഹൃദയം നീ മധുരം പരാഗമേ പരാഗമേ നിറയു നീ ... കിനാവിലെ സ്വകാര്യമായി മാറിടാൻ ... അ ...അ ...ആ...ആ ..ആ ... നീ മിഴിയാലകലെ നിന്നുയിരിലൊരുശരമെറിയുകയോ ഞാൻ വെറുതെ എറിയേ നിൻ ചിരിതൻ കുടയിതു നിവരുകയോ കാതോർക്കാൻ നീ മൂളാമോ ... എൻ പാട്ടായ് നീ മാറാമോ ലോകമറിയാതേറെ അലയാം ആരുമണയാ കൂടണയാം നിൻ പാതിയായ് ചേരവേ എൻ ജീവനിൽ ആഴവേ നീളുന്നൊരീ യാത്രകൾ വാചാലമായിതാ പകരാം ഏറെ ഞാൻ പറയാ മൊഴികളെ അകമേ കാത്തിടാം ഇനി ഈ നിമിഷം പരാഗമേ പരാഗമേ നിറയു നീ ... കിനാവിലെ സ്വകാര്യമായി മാറിടാൻ ... അ ...അ ..ആ...ആ ... |