View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അദ്വൈതം ജനിച്ച ...

ചിത്രംലൈന്‍ ബസ്സ്‌ (1971)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayasree Thottekkat

Adwaitham janicha naattil
Aadi shankaran janicha naattil
Aayiram jaathikal aayiram mathangal
Aayiram daivangal
(Adwaitham janicha naattil)

Mathangal janikkum mathangal marikkum
Manushyanonne vazhiyulloo
Nithya sneham thelikkunna veedhi
Sathyaanweshana veedhi (nithya)
Yugangal raktham chinthiya veedhi
(Adwaitham janicha naattil)

Prapancham muzhuvan velicham nalkaan
Pakalinonne vilakkullu
Laksham nakshathra deepangal koluthi
Swapnam kaanunnu raathri (laksham)
Velicham swapnam kaanunnu raathri
(Adwaitham janicha naattil)
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

അദ്വൈതം ജനിച്ചനാട്ടില്‍
ആദിശങ്കരന്‍ ജനിച്ചനാട്ടില്‍ ..
ആയിരംജാതികള്‍ ആയിരംമതങ്ങള്‍
ആയിരംദൈവങ്ങള്‍.....

മതങ്ങള്‍ ജനിയ്ക്കും മതങ്ങള്‍ മരിക്കും
മനുഷ്യനൊന്നേ വഴിയുള്ളൂ...
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി...
യുഗങ്ങള്‍ രക്തംചിന്തിയ വീഥി...

പ്രപഞ്ചംമുഴുവന്‍ വെളിച്ചംനല്‍കാന്‍
പകലിനൊന്നേ വിളക്കുള്ളൂ...
ലക്ഷംനക്ഷത്ര ദീപങ്ങള്‍കൊളുത്തി
സ്വപ്നംകാണുന്നു രാത്രി...
വെളിച്ചം സ്വപ്നം കാണുന്നു രാത്രി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൃക്കാക്കരെ പൂപോരാഞ്ഞ്
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വില്ലുകെട്ടിയ കടുക്കനിട്ടൊരു
ആലാപനം : പി മാധുരി, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മിന്നും പൊന്നും കിരീടം
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ