കാട്ടുമുല്ലപ്പെണ്ണിനൊരു ...
ചിത്രം | യോഗമുള്ളവള്‍ (1971) |
ചലച്ചിത്ര സംവിധാനം | സി വി ശങ്കർ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | എല്‍ ആര്‍ ഈശ്വരി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 കാട്ടുമുല്ലപ്പെണ്ണിനൊരു കഥ പറയാൻ മോഹം പാട്ടുകാരൻ കാറ്റിനതു കേട്ടു നിൽക്കാൻ മോഹം പാട്ടുപാടി പാട്ടുപാടി ചേർന്നു നൃത്തമാടി പവിഴമേടു കണ്ടു നിൽക്കെ തമ്മിൽ സ്നേഹമായി (കാട്ടുമുല്ല....) കാട്ടരുവിക്കരയിലൊരു കസ്തൂരി മാൻ കുട്ടി കസ്തൂരിമാൻ കുട്ടിക്കൊരു കൂട്ടുകാരൻ കുട്ടി കാടെവിടെ നാടെവിടെന്നറിയാതെ വന്നവർ കടമ്പുമരത്തണലുകളിൽ താമസിച്ചു വന്നു (കാട്ടുമുല്ല....) കസ്തൂരി മാൻ കുഞ്ഞിനുണ്ണാൻ കറുകയിത്തിരി തരുമോ കഴിഞ്ഞു കൂടാൻ വകയില്ലിത്തിരി കരിക്കാടി തരുമോ കള്ളനുണ്ടു കാടനുണ്ടു കടുവയുണ്ടു മുന്നിൽ കവിത പാടി കാടു ചുറ്റും കാറ്ററിയുന്നെല്ലാം (കാട്ടുമുല്ല...) ---------------------------------- Added by devi pillai on November 17, 2010 kaattumullappenninoru kadhaparayaan moham paattukaaran kaattinathu kettunilkkaan moham paattupaadi paattupaadi chernnu nrithamaadi pavizhamedu kandu nilkke thammil snehamaayi kaattaruvikkarayiloru kasthoorimaan kutti kasthoorimaankuttikkoru koottukaaran kutti kaadevide naadevidennariyaathe vannavar kadambumarathanalukalil thaamasichu vannu kasthoorimaan kunjinunnaan karukayithiri tharumo? kazhinjukoodaan vakayillithiri karikkaaadi tharumo? kallanundu kaadanundu kaduvayundu munnil kavithapaadi kaaduchuttum kaattariyunnellaam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓമനത്താമരപൂത്തതാണോ
- ആലാപനം : എം ബാലമുരളികൃഷ്ണ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- നീലസാഗര തീരം
- ആലാപനം : എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പടർന്നു പടർന്നു
- ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍