View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുന്ദരരാവിൽ ...

ചിത്രംകൊച്ചനിയത്തി (1971)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംപുകഴേന്തി
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Indu Ramesh

aa... aa...
Sundara raavil chandanamukilil
manthrangalezhuthum chandrike
anuraagathin aadya nomparam
aathmanaadhanodengine parayum...
(sundara raavil..)

vaasara swapnam ithalukal virikkum
vaadikkozhiyum raavin madiyil.. (vaasara swapnam.. )
aayiram kadhakal parayaan kothikkum
aayiram kadhakal parayaan kothikkum
arikathu kandaal adimudi viraykkum
engine.. engine.. parayuvathengine...
(sundara raavil...)

aa vili kelkkaan aa maaril chaayaan
aa kaaladiyil malaraay veezhaan.. (aa vili.. )
aathmaavaam kili kothi thullunnu
aathmaavaam kili kothi thullunnu
anthardaahamithengine parayum
engine.. engine.. parayuvathengine...
(sundara raavil..)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ...
സുന്ദരരാവില്‍ ചന്ദനമുകിലില്‍
മന്ത്രങ്ങളെഴുതും ചന്ദ്രികേ
അനുരാഗത്തിന്‍ ആദ്യനൊമ്പരം
ആത്മനാഥനോടെങ്ങിനെ പറയും...
(സുന്ദരരാവില്‍ ... )

വാസരസ്വപ്നം ഇതളുകള്‍ വിരിക്കും
വാടിക്കൊഴിയും രാവിന്‍ മടിയില്‍ .. (വാസരസ്വപ്നം.. )
ആയിരം കഥകള്‍ പറയാന്‍ കൊതിക്കും
ആയിരം കഥകള്‍ പറയാന്‍ കൊതിക്കും
അരികത്തു കണ്ടാല്‍ അടിമുടി വിറയ്ക്കും
എങ്ങിനേ.. എങ്ങിനേ.. പറയുവതെങ്ങിനേ..
(സുന്ദരരാവില്‍ ... )

ആ വിളി കേള്‍ക്കാന്‍ ആ മാറില്‍ ചായാന്‍
ആ കാലടിയില്‍ മലരായി വീഴാന്‍ .. (ആ വിളി.. )
ആത്മാവാം കിളി കൊതി തുള്ളുന്നു
ആത്മാവാം കിളി കൊതി തുള്ളുന്നു
അന്തര്‍ദ്ദാഹമിതെങ്ങിനെ പറയും
എങ്ങിനേ.. എങ്ങിനേ.. പറയുവതെങ്ങിനേ...
(സുന്ദരരാവില്‍ ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിങ്കളെപ്പോലെ ചിരിക്കുന്ന
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
തിങ്കളെപ്പോലെ ചിരിക്കുന്ന
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
കൊച്ചിളം കാറ്റേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
അഗ്നിപർവ്വതം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
തെയ്യാരെ തക തെയ്യാരെ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി