View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂക്കില്ലാരാജ്യത്തെ ...

ചിത്രംസംഭവാമി യുഗേ യുഗേ (1972)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്, പി സുശീലാദേവി

വരികള്‍

Lyrics submitted by: Sreedevi Pillai

mookkillaa raajyathe raajaavinnu
mookkinte thumpathu kopam
murimookkinte thumpathu kopam
inangumpolavanoru maankutty
pinangumpol kalivanna pulikkutti

perilla rajyathe rajakumaarikku
menakayanenna bhaavam
oru menakayaanenna bhaavam
aduthaalakalum kanavupole
akannaaladukkum nizhalupole
mookkillaa.....


chantham thikanjoru thampuraatti ninte
chandanappallakkilidamundo?
kaanthathin kannulla thampuraane
ninte karalile manchathilidamundo?
mokkilla....

pookkulapolulla penmaniye ninte
pushpavanathil njaan ninnotte
poomaalavaangichu thannaatte velli-
pudavayumaay naale vannaatte
perilla rajyathe..........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മൂക്കില്ലാരാജ്യത്തെ രാജാവിന്ന്
മൂക്കിന്റെ തുമ്പത്ത് കോപം
മുറിമൂക്കിന്റെ തുമ്പത്ത് കോപം
ഇണങ്ങുമ്പോളവനൊരു മാന്‍ കുട്ടി
പിണങ്ങുമ്പോള്‍ കലിവന്ന പുലിക്കുട്ടി

പേരില്ലാ രാജ്യത്തെ രാജകുമാരിയ്ക്ക്
മേനകയാണെന്ന ഭാവം ഒരു
മേനകയാണെന്ന ഭാവം
അടുത്താലകലും കനവുപോലെ
അകന്നാലടുക്കും നിഴലുപോലെ
മൂക്കില്ലാ......

ചന്തം തികഞ്ഞൊരു തമ്പുരാട്ടി നിന്റെ
ചന്ദനപ്പല്ലക്കിലിടമുണ്ടോ?
കാന്തത്തിന്‍ കണ്ണുള്ള തമ്പുരാനേ നിന്റെ
കരളിലെ മഞ്ചത്തിലിടമുണ്ടോ?
മൂക്കില്ലാ.....

പൂക്കുല പോലുള്ള പെണ്മണിയേ നിന്റെ
പുഷ്പവനത്തില്‍ ഞാന്‍ നിന്നോട്ടെ?
പൂമാലവാങ്ങിച്ചു തന്നാട്ടെ വെള്ളി-
പ്പുടവയുമായ് നാളെ വന്നാട്ടെ
പേരില്ലാ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുടുതുടെ തുടിക്കുന്നു
ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഭഗവാൻ ഭഗവത്ഗീതയിൽ പാടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എല്ലാം മായാജാലം
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നാടോടിമന്നന്റെ
ആലാപനം : പി ജയചന്ദ്രൻ, പി ലീല, എംഎസ്‌ ബാബുരാജ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അമ്മയല്ലാതൊരു ദൈവമുണ്ടോ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌