View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിജയദശമി വിടരുമീ ...

ചിത്രംപണിമുടക്ക് (1972)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി, പി സുശീലാദേവി

വരികള്‍

Lyrics submitted by: Venugopal

vijayadasamee vidarummee
vyavasayaayugathile
vijayadasamee vijayadasamee
pooviral kondu nilathezhuthichoo
puthiyoraksharamaala

eethozhil salathan mathilkkettil
eepukakkuzhalin adithattil
eeyugamunaran orumichunaran
asthiyum majjayum manudhya mamsavim
ethra venthurukee ithuvare
ethra hridayangalurukee

ee kurukshethrathil mathilkkettil
ee priyayamunathan manalthattil
ee swaramuyara - uyaran- orumichuyaran
sathyavum dharmavum swathanthrya dahavum
ethrakadhayezhuthee ithuvare
ethra chudurakthamozhukee
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

വിജയദശമി വിടരുമീ
വ്യവസായയുഗത്തിലേ
വിജയദശമി വിജയദശമി
പൂവിരല്‍ കൊണ്ടു നിലത്തെഴുതിച്ചു
പുതിയൊരക്ഷരമാലാ (വിജയദശമി)

ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍
ഈ പുകക്കുഴലിന്‍ അടിത്തട്ടില്‍
ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍
ഈ പുകക്കുഴലിന്‍ അടിത്തട്ടില്‍
ഈ യുഗമുണരാന്‍ ഒരുമിച്ചുണരാന്‍
ഈ യുഗമുണരാന്‍ ഒരുമിച്ചുണരാന്‍
അസ്ഥിയും മജ്ജയും മനുഷ്യമാംസവും
എത്ര വെന്തുരുകീ ഇതുവരെ
എത്ര ഹൃദയങ്ങളുരുകീ (വിജയദശമി)

ഈ കുരുക്ഷേത്രത്തിന്‍ മതില്‍ക്കെട്ടില്‍
ഈ പ്രിയയമുനതന്‍ മണല്‍ത്തട്ടില്‍
ഈ കുരുക്ഷേത്രത്തിന്‍ മതില്‍ക്കെട്ടില്‍
ഈ പ്രിയയമുനതന്‍ മണല്‍ത്തട്ടില്‍
ഈ സ്വരമുയരാന്‍ - ഉയരാന്‍ - ഒരുമിച്ചുയരാന്‍
സത്യവും ധര്‍മ്മവും സ്വാതന്ത്ര്യദാഹവും
എത്ര കഥയെഴുതീ - ഇതുവരെ
എത്ര ചുടുരക്തമൊഴുകീ (വിജയദശമി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനസസരസ്സിന്‍
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വിപ്ലവം ജയിക്കട്ടെ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, അമ്പിളി, രവീന്ദ്രന്‍, കോറസ്‌, രഘു, സി തമ്പി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പാഹി പര്‍വ്വത (ഡാന്‍സ് ഗാനം)
ആലാപനം :   |   രചന :   |   സംഗീതം : എംഎസ്‌ ബാബുരാജ്‌