View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മതൻ കണ്ണിനമൃതം ...

ചിത്രംമായ (1972)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎസ് ജാനകി

വരികള്‍


Added by devi pillai on July 11, 2009
അമ്മതന്‍ കണ്ണിനമൃതം -പോയ
ജന്മത്തു ചെയ്ത സുകൃതം
അമ്പിളിപ്പൊന്‍കുടം വന്നു -എന്റെ
തങ്കക്കുടമായ് പിറന്നു

താളം പിടിയ്ക്കുന്ന കൈകള്‍ - മിന്നും
താമരപ്പൂവിതള്‍ പോലെ
പൊന്നിന്‍ ചിലമ്പിട്ട കാല്‍കള്‍ - രണ്ടു
ചെമ്പകപ്പൂവുകള്‍ പോലെ

വാക്കുകളില്ലാത്ത വായില്‍ നിന്നും
വാസനത്തേന്‍ നീരൊഴുകും
കാല്‍ വിരലുണ്ണുന്ന നേരം -കവിള്‍
പൂവില്‍ മഴവില്ലുതിരും

പിച്ചനടക്കുമ്പോള്‍ നെഞ്ചില്‍ - മോഹം
പിച്ചകവല്ലിപടര്‍ത്തും
വാടാത്ത സ്വപ്നവസന്തം - എന്റെ
പ്രാണനില്‍ പൂത്തസുഗന്ധം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 5, 2011

Amma than kanninamrutham poya
janmathu cheytha sukritham
ambili ponkudam vannu ente
thankakkudamaay pirannu

thaalam pidikkunna kaikal minnum
thaamarappoovithal pole
ponnin chilampitta kaalkal randu
chembakappoovukal pole

Vaakkukalillatha vaayil ninnum
vaasanathen neerozhukum
kaal viralunnunna neram
kavil poovil mazhavilluthirum

Picha nadakkumpol nenchil
moham pichaka valli padarthum
vaadatha swapna vasantham ente
prananil pootha sugandham


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെന്തെങ്ങു കുലച്ച
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വലംപിരിശംഖില്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാട്ടിലെ പൂമരമാദ്യം
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ധനുമാസത്തിൽ തിരുവാതിര
ആലാപനം : പി ലീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി