View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെളിച്ചമേ നയിച്ചാലും ...

ചിത്രംവിദ്യാര്‍ഥികളേ ഇതിലേ ഇതിലേ (1972)
ചലച്ചിത്ര സംവിധാനംജോണ്‍ എബ്രഹാം
ഗാനരചനവയലാര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

velichame...nayichaalum...velichame...nayichaalum...
Bethlehemil kaalam koluthiya
velichame nayichaalum
nayichaalum nayichaalum

agni chirakumaay bhoomiyil pandoru
pulkudil thedi vanna nakshathrame
iruttil njangalkku vazhi kaattaan nee
iniyum ee vazhi vannaatte...
ninte raajyam varename (2)

ottakangalkaay soochikkuzhakal
nithyavum valuthaakkumee naattil - panakkaar
nithyavum valuthaakkumee naattil
kayyil puthiyoru chammattiyumaay
kanyaa nandana vannaatte (2)
ninte raajyam varename (2)

balipeedathile velli kaasaykkarike
kurishum chumannu nadakkum njangalkkarikil
swarga kavaadamonnu thurakkuka
Velichame ,,,
dukhithar njangale veendum unarthuka
velichame...
ninte rajyam varename(2)
velichame nayichaalum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വെളിച്ചമേ... നയിച്ചാലും ... വെളിച്ചമേ...നയിച്ചാലും
ബെദ്‌ലഹേമില്‍ കാലം കൊളുത്തിയ
വെളിച്ചമേ നയിച്ചാലും(2)
നയിച്ചാലും നയിച്ചാലും നയിച്ചാലും......

അഗ്നിച്ചിറകുമായ് ഭൂമിയില്‍ പണ്ടൊരു
പുല്‍ക്കുടില്‍ തേടിവന്ന നക്ഷത്രമേ(അഗ്നി)
ഇരുട്ടില്‍ ഞങ്ങള്‍ക്കു വഴികാട്ടാന്‍ നീ
ഇനിയും ഈ വഴി വന്നാട്ടേ...
നിന്റെ രാജ്യം വരേണമേ...(2)


ഒട്ടകങ്ങള്‍ക്കായ് സൂചിക്കുഴകള്‍
നിത്യവും വലുതാക്കുമീ നാട്ടില്‍- പണക്കാര്‍
നിത്യവും വലുതാക്കുമീ നാട്ടില്‍
കയ്യില്‍ പുതിയൊരു ചമ്മട്ടിയുമായ്
കന്യാനന്ദന വന്നാട്ടേ
കന്യാനന്ദന വന്നാട്ടേ
നിന്റെരാജ്യം വരേണമേ(2)

ബലിപീഠത്തിലെ വെള്ളിക്കാസയ്ക്കരികേ
കുരിശു ചുമന്നു നടക്കും ഞങ്ങള്‍ക്കരികില്‍
സ്വര്‍ഗ്ഗ കവാടമൊന്നു തുറക്കുക
വെളിച്ചമേ....
ദുഖിതര്‍ ഞങ്ങളെ വീണ്ടും ഉണര്‍ത്തുക
വെളിച്ചമേ....
നിന്റെ രാജ്യം വരേണമേ....(2)
(വെളിച്ചമേ നയിച്ചാലും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നളന്ദ തക്ഷശില [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചിഞ്ചിലം ചിലുചിലം
ആലാപനം : അടൂര്‍ ഭാസി, മനോരമ   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
നളന്ദ തക്ഷശില [F]
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍