

Kanyaakumaarikkadappurathu ...
Movie | Professor (1972) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | P Leela, Chorus |
Lyrics
Lyrics submitted by: Sreedevi Pillai kanyaakumaarikkadappurathu sandhyamayangum kadappurathu oru swarnna manchal thaanu parannupol athilindrajaalakkaaran vannupol ennaanamme ennaanu? pandu pandu pandu! kanpurikakkodi chalichappol avan kaimayilppeeliyuzhinjappol kadaloru kannaadippalakayaayi kaarthikathaara vilakkaayi, oru kanchanadreekoavilundaayi haay haay nalla kadha baakkikoodi parayoo amme! onnaakkaiviraluyarnnappol annorottakkal mandapamodi vannu athiloru venkottakkuda nivarnnu aavanippalakayittavanirunnu, chuttu- maaraadhikamaar thozhuthu ninnu nalla rasam alle? pinneedenthaayi? annathe raathri kazhinjappol bhoomi kannum thirummiyunarnnappol avanillavan vanna manchalilallaa aa kadha kadamkathhayaayirunnu, vanna thampiliyammaavanaayirunnu evideppoyamme ampiliyammaavan? kadalinakkare! | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കന്യാകുമാരിക്കടപ്പുറത്ത് സന്ധ്യ മയങ്ങും കടപ്പുറത്ത് ഒരു സ്വർണ്ണമഞ്ചൽ താണു പറന്നു പോൽ അതിലിന്ദ്രജാലക്കാരൻ വന്നു പോൽ എന്നാണമ്മേ എന്നാണു- പണ്ട് പണ്ട് പണ്ട് കൺപുരികക്കൊടി ചലിച്ചപ്പോൾ അവൻ കൈ മയില്പീലിയുഴിഞ്ഞപ്പോൾ കടലൊരു കണ്ണാടിപ്പലകയായി കാർത്തിക താര വിളക്കായി ഒരു കാഞ്ചനശ്രീകോവിലുണ്ടായി ഹായ് ഹായ് നല്ല കഥ ! ബാക്കി കൂടി പറയൂ അമ്മേ! ഒന്നാക്കൈവിരലുയർന്നപ്പോൾ അന്നൊരൊറ്റക്കൽമണ്ഡപമോടി വന്നൂ അതിലൊരു വെൺകൊറ്റക്കുട നിവർന്നൂ ആവണിപ്പലകയിട്ടവനിരുന്നൂ ചുറ്റുമാരാധികമാർ തൊഴുതു നിന്നൂ നല്ല രസം അല്ലേ - പിന്നീടെന്തായി? അന്നത്തെ രാത്രി കഴിഞ്ഞപ്പോൾ ഭൂമി കണ്ണും തിരുമ്മിയുണർന്നപ്പോൾ അവനില്ലവൻ വന്ന മഞ്ചലില്ലാ ആ കഥ കടംകഥയായിരുന്നൂ വന്നതമ്പിളിയമ്മാവനായിരുന്നൂ എവിടെപോയമ്മേ അമ്പിളിയമ്മാവൻ? കടലിനക്കരെ ! |
Other Songs in this movie
- Kshethrapaalaka Kshamikkoo
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Preethiyayo Priyamulla
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Swayamvaram
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Aaraadhanaavigrahame
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kanyaakumaarikkadappurathu [Pathos][Bit]
- Singer : P Leela | Lyrics : Vayalar | Music : G Devarajan