View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടാം പാടാം ...

ചിത്രംആരോമലുണ്ണി (1972)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Jacob John

Paadaam paadaam aaromalchekavar pandankam vettiya kathakal
veera kathakal dheera kathakal albhutha kathakal paadaam (paadaam...)

panthrantankam padavi theerthu pathinettankam thaari thaazhthi
puthooram veettile kannappachekor puthranu kalariyilurumi nalki (paadaam...)

thulunaattil poyi padichirangi thulukkuttam theerthu churika vaangi
puthuramveettile aaromalchekavar puthariyankam kurichu vannu
chamayangalellaamaninju konde churika parichayeduthu konde
aaromalchekavar arunodhayathil ankathinaayi purappettu (paadaam...)

naalum moonnezhu kalarikkaashaan kolashree naattilaringodar
aringodarumaayittankam vettaan aaromalchekavar purapettu
achan makaneyanugrahichu amma makaneyanugrahichu
machunan chanthuvumonnichu chekor ankathinaayi purappettu (paadaam...)

nagarithalakkaleyankathattil mayiline pole parannu keree
aringodarumaayittaaromal chekor aarezhunaazhikayankam vetti
edampiri valampiri thirinjuvetti othiram kadakam pathinju vetti
aanathirippu marinju vetti ankapparappu paranju vetti
chuttodu chuttinum vettum neram churika kanayil murinju veenu
machunan chanthu chathiyan chanthu maattachurika koduthillaa (paadaam...)

aringodar churika kondaanju vettee aaromalinnu murivu pattee
murivinmel kacha pothinju konde murichurika kondonnu veeshi vetti
karinchembin thandu murikkum pole aringodar thante thalayaruthu
aringodar veenu pidanjappol kuravayumaarppumuyarnnappol
anka thalarchayakattuvaan chekor chanthoonte madiyil thala chaychu (paadaam...)

aanum pennumallaatha chathiyan chanthu aaromal madiyil mayangumbol
kacha pothinju vacha murivinmelannu kuthuvilakku kondaanju kuthee...
vaazhunnor nalkiya chandana pallakkil vedanayode vishamathode
puthooram veettil chennaaromalchekavar kachayazhichu marichu veenu...[o...o...o...] (paadaam...)

kathikku chanthoone vetti murichu puthooram veettile kunjungal
aa kathiyum kondu veendum varunnu puthooram veettile kunjungal [o...o...o...] (paadaam...)
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

പാടാം പാടാം ആരോമൽചേകവര്‍ പണ്ടങ്കം വെട്ടിയ കഥകള്‍
വീര കഥകള്‍ ധീര കഥകള്‍ അത്ഭുത കഥകള്‍ പാടാം (പാടാം...)

പന്ത്രണ്ടങ്കം പദവി തീര്‍ത്തു പതിനെട്ടങ്കം താരി താഴ്ത്തി
പുത്തൂരം വീട്ടിലെ കണ്ണപ്പചേകോര്‍ പുത്രനു കളരിയിലുറുമി നല്‍കി (പാടാം...)

തുളുനാട്ടില്‍ പോയി പഠിച്ചിറങ്ങി തുളുക്കുറ്റം തീര്‍ത്തു ചുരിക വാങ്ങി
പുത്തൂരംവീട്ടിലെ ആരോമല്‍ചേകവര്‍ പുത്തരിയങ്കം കുറിച്ചു വന്നു
ചമയങ്ങളെല്ലാമണിഞ്ഞു കൊണ്ടേ ചുരിക പരിചയെടുത്തു കൊണ്ടേ
ആരോമല്‍ ചേകവര്‍ അരുണോദയത്തില്‍ അങ്കത്തിനായി പുറപ്പെട്ടു (പാടാം...)

നാലും മൂന്നേഴു കളരിക്കാശാന്‍ കോലശ്രീ നാട്ടിലരിങ്ങോടര്‍
അരിങ്ങോടരുമായിട്ടങ്കം വെട്ടാന്‍ ആരോമല്‍ ചേകവര്‍ പുറപ്പെട്ടു
അച്ഛന്‍ മകനെയനുഗ്രഹിച്ചു അമ്മ മകനെയനുഗ്രഹിച്ചു
മച്ചുനന്‍ ചന്തുവുമൊന്നിച്ചു ചേകോര്‍ അങ്കത്തിനായി പുറപ്പെട്ടു (പാടാം...)

നഗരിത്തലക്കലെയങ്കത്തട്ടില്‍ മയിലിനെ പോലെ പറന്നു കേറീ
അരിങ്ങോടരുമായിട്ടാരോമല്‍ ചേകോര്‍ ആറേഴുനാഴികയങ്കം വെട്ടി
ഇടമ്പിരി വലംപിരി തിരിഞ്ഞുവെട്ടി ഓതിരം കടകം പതിഞ്ഞു വെട്ടി
ആനത്തിരിപ്പു മറിഞ്ഞു വെട്ടി അങ്കപ്പരപ്പു പറഞ്ഞു വെട്ടി
ചുറ്റോടു ചുറ്റിനും വെട്ടും നേരം ചുരിക കണയില്‍ മുറിഞ്ഞു വീണു
മച്ചുനന്‍ ചന്തു ചതിയന്‍ ചന്തു മാറ്റച്ചുരിക കൊടുത്തില്ലാ (പാടാം...)

അരിങ്ങോടര്‍ ചുരിക കൊണ്ടാഞ്ഞു വെട്ടീ ആരോമലിന്നു മുറിവു പറ്റീ
മുറിവിന്മേല്‍ കച്ച പൊതിഞ്ഞു കൊണ്ടേ മുറിച്ചുരിക കൊണ്ടൊന്നു വീശി വെട്ടി
കരിഞ്ചേമ്പിന്‍ തണ്ടു മുറിക്കും പോലെ അരിങ്ങോടര്‍ തന്റെ തലയറുത്തു
അരിങ്ങോടര്‍ വീണു പിടഞ്ഞപ്പോള്‍ കുരവയുമാര്‍പ്പുമുയര്‍ന്നപ്പോള്‍
അങ്ക തളര്‍ച്ചയകറ്റുവാന്‍ ചേകോര്‍ ചന്തൂന്റെ മടിയില്‍ തല ചായ്ച്ചു (പാടാം...)

ആണും പെണ്ണുമല്ലാത്ത ചതിയന്‍ ചന്തു ആരോമല്‍ മടിയില്‍ മയങ്ങുമ്പോള്‍
കച്ച പൊതിഞ്ഞു വച്ച മുറിവിന്മേലന്നു കുത്തുവിളക്കു കൊണ്ടാഞ്ഞു കുത്തീ...
വാഴുന്നോര്‍ നല്‍കിയ ചന്ദന പല്ലക്കില്‍ വേദനയോടെ വിഷമത്തോടെ
പുത്തൂരം വീട്ടില്‍ ചെന്നാരോമല്‍ ചേകവര്‍ കച്ചയഴിച്ചു മരിച്ചു വീണു... [ഓ ...ഓ ... ഓ ...] (പാടാം...)

കത്തിക്കു ചന്തൂനെ വെട്ടി മുറിച്ചു പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങള്‍
ആ കത്തിയും കൊണ്ടു വീണ്ടും വരുന്നു പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങള്‍ [ഓ .. ഓ .. ഓ ...] (പാടാം....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തുമണിപ്പളുങ്കുവെള്ളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (F)
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുല്ലപൂത്തു മുളവിരിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഉദയഗിരിക്കോട്ടയിലെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മറിമാൻ മിഴി
ആലാപനം : പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ണാ ആരോമലുണ്ണിക്കണ്ണാ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആടിക്കളിക്കെടാ കൊച്ചുരാമാ
ആലാപനം : രവീന്ദ്രന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ