View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സന്ധ്യമയങ്ങും നേരം ...

ചിത്രംമയിലാടും കുന്ന് (1972)
ചലച്ചിത്ര സംവിധാനംഎസ് ബാബു
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Vijayakrishnan V S

Sandhya mayangum neram...
grama chantha piriyunna neram..
bandhure raaga bandhure
nee enthinee vazhi vannu...
enikkenthu nalakaan vannu...

kaattu thaaraavukal inakale thirayum
kaayalin arikiloode....
kadathu thonikalil aale kayatum
kallothukkukaliloode...
thanichu varum thaarunyame...enikkulla
prathiphalamano ninte naanam...
ninte naanam....
(sandhya mayangum)

kaakka chekkerum kilimara thanalil
kaathara mizhikalode....
manassin ullil olichu pidikkum
swapna rathna khaniyode....
orungi varum soundaryame...enikkulla
marupadi aano ninte maunam...
ninte maunam....
(sandhya mayangum)
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

സന്ധ്യമയങ്ങും നേരം
ഗ്രാമ ചന്ത പിരിയുന്ന നേരം..
ബന്ധുരേ രാഗബന്ധുരേ..
നീ എന്തിനീ വഴി വന്നു..
എനിയ്ക്കെന്തു നല്‍കാന്‍ വന്നു..

കാട്ടുതാറാവുകള്‍ ഇണകളെ തിരയും
കായലിനരികിലൂടെ..
കടത്തുതോണികളില്‍ ആളെ കയറ്റും
കല്ലൊതുക്കുകളിലൂടെ..
തനിച്ചുവരും താരുണ്യമേ.. എനിയ്ക്കുള്ള
പ്രതിഫലമാണോ നിന്റെ നാണം..
നിന്റെ നാണം..
(സന്ധ്യമയങ്ങും നേരം ...)

കാക്ക ചേക്കേറും കിളിമരത്തണലില്‍
കാതരമിഴികളോടെ..
മനസ്സിന്നുള്ളില്‍ ഒളിച്ചുപിടിക്കും
സ്വപ്ന രത്നഖനിയോടെ..
ഒരുങ്ങിവരും സൗന്ദര്യമേ..എനിയ്ക്കുള്ള
മറുപടിയാണോ നിന്റെ മൗനം..
നിന്റെ മൗനം...
(സന്ധ്യമയങ്ങും നേരം ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈശോ മറിയം
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മണിച്ചിക്കാറ്റേ
ആലാപനം : പി സുശീല, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
താലിക്കുരുത്തോല
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാപ്പി അപ്പച്ചാ
ആലാപനം : സി ഒ ആന്റോ, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ