View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നമ്പിളിയുടെ ...

ചിത്രംമിസ്‌ മേരി (1972)
ചലച്ചിത്ര സംവിധാനംജംബു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംപി സുശീല, പി ജയചന്ദ്രൻ

വരികള്‍

Added by devi pillai on July 10,2008
ponnambiliyude poomukhavathil
kanneermeghamadachu
arumanilave ninneppole apamanithayayi
njanum apamanithayayi

ninakkuvendi karayukayanee
nisasumangal neele
enkadhayorthu ennazhal kaanan
illoru poovithal polum
thunayay illoru hridayam polum

ponnambiliyude poomukhavathil
melle veendum thurakkum
arumanilave neeyorunalum
apamaanithayaavilla

ninakkuvendi karayuvathenthinu
nisasumangal veruthe
sankalppathin dukham unarthi
kanneer thookuvathenthe veruthe
kanneer thookuvathenthe

padarnnupongiya vyamohathil
marannu njanen lokam
ee marubhoovil asrayamevide
idayanumenne maranno?

ponnambiliyude poomukhavathil
kanneermeghamadachu
arumanilave ninneppole apamanithayayi
njanum apamanithayayi

----------------------------------

Added by devi pillai on July 10,2008
പൊന്നമ്പിളിയുടെ പൂമുഖവാതില്‍
കണ്ണീര്‍മേഘമടച്ചു
അരുമനിലാവേ നിന്നെപ്പോലെ അപമാനിതയായി
ഞാനും അപമാനിതയായി

നിനക്കുവേണ്ടി കരയുകയാണീ
നിശാസുമങ്ങള്‍ നീളേ
എന്‍ കഥയോര്‍ത്തു എന്നഴല്‍ കാണാന്‍
ഇല്ലൊരു പൂവിതള്‍ പോലും
തുണയായ് ഇല്ലൊരു ഹൃദയം പോലും

പൊന്നമ്പിളിയുടെ പൂമുഖവാതില്‍
മെല്ലെ വീണ്ടും തുറക്കും
അരുമനിലാവെ നീയൊരുനാളും
അപമാനിതയാവില്ല...

നിനക്കുവേണ്ടി കരയുവതെന്തിനു
നിശാസുമങ്ങള്‍ വെറുതേ
സങ്കല്‍പ്പത്തിന്‍ ദുഖമുണര്‍ത്തി
കണ്ണീര്‍ തൂകുവതെന്തേ വെറുതേ
കണ്ണീര്‍ തൂകുവതെന്തേ?

പടര്‍ന്നുപൊങ്ങിയ വ്യാമോഹത്തില്‍
മറന്നുഞാനെന്‍ ലോകം
ഈമരുഭൂവില്‍ ആശ്രയമെവിടെ
ഇടയനുമെന്നെ മറന്നോ

പൊന്നമ്പിളിയുടെ പൂമുഖവാതില്‍
കണ്ണീര്‍മേഘമടച്ചു
അരുമനിലാവേ നിന്നെപ്പോലെ അപമാനിതയായി
ഞാനും അപമാനിതയായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിവർണ്ണനില്ലാത്ത
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
ആകാശത്തിന്റെ ചുവട്ടില്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
നീയെന്റെ വെളിച്ചം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
ഗന്ധര്‍വ്വഗായകാ
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
സംഗീതമേ
ആലാപനം : എസ് ജാനകി, അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
സംഗീതമേ (ബിറ്റ്‌)
ആലാപനം : എസ് ജാനകി, അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
മഞ്ഞായാൽ
ആലാപനം :   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍