View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദിയില്‍ മത്സ്യമായ് ...

ചിത്രംശ്രീ ഗുരുവായൂരപ്പന്‍ (1972)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on December 8, 2009

ആദിയില്‍ മത്സ്യമായി ദേവന്‍ അവതരിച്ചു വേദങ്ങള്‍ വീണ്ടെടുത്തു
ആഴിയില്‍ താണുപോയ മന്ധരപര്‍വ്വതത്തെ ആമയായ് ചെന്നുയര്‍ത്തി
വന്നു വരാഹമായ് ആ ഹിരണ്യാക്ഷനെ കൊന്നു വിശ്വത്തെ രക്ഷിച്ചു ദേവന്‍
ഭക്തനാം പ്രഹ്ളാദനെതുണചെയ്യുവാന്‍ ഉഗ്രനരസിംഹമൂര്‍ത്തിയായി
മൂവ്വുലകും മൂന്നടിയായ് അളന്നൊരു വാമനനായങ്ങവതരിച്ചു
വിശ്വം ജയിക്കും പരശു ധരിച്ചൊരു ക്ഷത്രിയ വൈരിയാം രാമനായി
മര്‍ത്ത്യജന്മത്തിന്‍റെ ദുഃഖങ്ങളാകവേ മുത്തിക്കുടിച്ച വൈദേഹീരമണനായി
കന്നിനിലങ്ങള്‍ക്കു രോമാഞ്ചമേകിയ പൊന്നിന്‍ കലപ്പയേന്തും ബലരാമനായി
ഒരഷ്ടമീരോഹിണി നാള്‍ ഒരു കാരാഗൃഹം തന്നില്‍ ഒരു ദിവ്യശിശുവായി നീയവതരിച്ചു
മയില്‍പ്പീലിമുടിചൂടി മണിമുരളികയൂതി മധുരയില്‍ മുകില്‍വര്‍ണ്ണന്‍ ആവതരിച്ചു
തളയും വളയും കിലുങ്ങിയാടി തളിരടി താണ്ഢവ നൃത്തമാടി
കാളിന്ദിയാറ്റില്‍ വിഷംകലര്‍ത്തീടിന കാളിയ ദര്‍പ്പം അടക്കിയാടി
കണ്ണന്‍ കാളിയ ദര്‍പ്പം അടക്കിയാടി
കൊടിയൊരു പാമ്പിന്‍റെ പത്തിതാഴിത്തി അതിന്മേല്‍ ആനന്ദ നൃത്തം ആടി
കാര്‍മുകില്‍ വര്‍ണ്ണന്‍ മുരളിയൂതി അതു കാണുവോര്‍ കാണുവോര്‍ കൈകള്‍കൂപ്പി
മിഴിക്കോണുകള്‍ ആയിരം പൂക്കള്‍ തൂകി
കേശപാശമണിയുന്ന പീലികളുലഞ്ഞു കുണ്ഢലമുലഞ്ഞു
പൂമാലമുത്തുമണിമാല മാറില്‍ അതിരമ്യമായിളകിയാടിയും
മഞ്ഞചുറ്റി മണികാഞ്ചി ചാര്‍ത്തി കനകച്ചിലമ്പുകള്‍ ചിരിച്ചു
നന്മഞ്ചുഹാസമൊടു രാസകേളിയതിലുല്ലസിച്ചതു മഹോഭവാന്‍
ഉല്‍ക്കട ദുഃഖങ്ങള്‍ തേങ്ങും യുഗാന്ത്യത്തില്‍ കല്‍കിയാവുന്നൂ ഭവാന്‍

----------------------------------

Added by Susie on December 14, 2009
aadiyil malsyamaay devan avatharichu
vedangal veendeduthu
aazhiyil thaanu poya mandhara parvathathe
aamayaay chennuyarthi

vannu varaahamaay aa hiranyaakshane
konnu vishwathe rakshichu devan
bhakthanaam prahlaadane thuna cheyyuvaan
ugra narasimha moorthiyyayi
moovulakum moonnadiyaay alannoru
vaamananaay angavatharichu
viswam jayikkum parashu dharichoru
kshathriya vairiyaam ramanaayi
marthya janmathinte dukhangalaakave
muthikkudicha vaidehiramananaay
kanni nilangalkku romaanchamekiya
ponnin kalappayenthum balaraamanaay

orashtamee rohini naal oru kaaraagriham thannil
oru divyashishuvaay nee avatharichu
mayilppeeli mudi choodi mani muralikayoothi
madhurayil mukil varnnan avatharichu
thalayum valayum kilungiyaadi
thaliradi thaandava nrithamaadi
kaalindiyaattil visham kalartheedina
kaaliya darppam adakkiyaadi - kannan
kaaliya darppam adakkiyaadi...

kodiyoru paambinte pathi thaazhthi
athinmel aananda nrithamaadi
kaarmukil varnnan muraliyoothi - athu
kaanuvor kaanuvor kaikal kooppi - mizhi
kkonukal aayiram pookkal thooki

keshapaashamaniyunna peelikalulanju kundalamulanju
poomaala muthumanimaala maaril athi ramyamaayilakiyaadiyum
manja chutti mani kaanchi chaarthi kanakachilambukal chirichu
nan manjuhaasamodu raasakeliyathilullasichathu mahobhavaan

ulkkada dukhangal thingum yugaanthyathil
kalkkiyaavunnoo bhavaan......



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈശ്വരൻ മനുഷ്യനായ്‌ അവതരിച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്ദീവരദളനയനാ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗുരുവായൂരപ്പന്റെ
ആലാപനം : അമ്പിളി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അഗ്രേ പശ്യാമി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മേല്‍പ്പത്തൂര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പീലിപൂമുടി
ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തിരവലിക്കും
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തങ്കമകുടം ചൂടി
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരു വരം തേടി
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്നലെയോളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂന്താനം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൊന്നമ്പല നട
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാധികേ [D]
ആലാപനം : പി സുശീല, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യദാ യദാഹി ധര്‍മ്മസ്യ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശിവതാണ്ഡവം [Instrumental]
ആലാപനം :   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തിരുമിഴിമുനയാല്‍
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താപങ്ങൾ അകറ്റുക
ആലാപനം : പി ലീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തങ്കമകുടം ചൂടി [V2]
ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രാധികേ [F]
ആലാപനം : അമ്പിളി, ബി വസന്ത   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കറയറ്റ ഭക്തിതൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചിത്രശലഭങ്ങളാം ചിത്തിരപ്പൊന്‍
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി