View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓട്ടുവളയെടുക്കാൻ ...

ചിത്രംആദ്യത്തെ കഥ (1972)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

ottuvalayedukkaan marannu
njaan marannu njaan marannu
olakkudayedukkan marannu
njaan marannu njaan marannu
raathriyude poovukalaam
swapnangalodanthya yaathra parayaan
marannu marannu njaan marannu

enthoru thidukkamaayirunnu
enikkezhara shaniyaayirunnu
poya vaishakhangal pinneyum kaanuvan
poyathu pole njan madangivannu
ormmayille enne ormmayille
koode odivanna kaumaara mohangale
ormayille?
ahaa.......
(ottuvalayedukkaan)

enthoru mayakkamaayirunnu
njaan enthino daahichirunnu
krooramaay verpettu poyoren yauvanam
aarenikkinnu thirichu nalkum
ormmayille enne ormayille pandu choodiyitta
nirmmmalya pushpangale ormmayille?
aahaa....
(ottuvalayedukkaan)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓട്ടൂവളയെടുക്കാന്‍ മറന്നൂ ഞാന്‍ മറന്നൂ
ഓലക്കുടയെടുക്കാന്‍ മറന്നൂ
രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോ-
ടന്ത്യ യാത്ര പറയാന്‍
മറന്നു മറന്നു ഞാന്‍ മറന്നൂ
(ഓട്ടുവള...)

എന്തൊരു തിടുക്കമായിരുന്നൂ
എനിക്കേഴരശ്ശനിയായിരുന്നു
പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍
പോയതുപോലെ ഞാന്‍ മടങ്ങിവന്നു
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ കൂടെ
ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ?
ആഹാ......
(ഓട്ടുവള....)

എന്തൊരു മയക്കമായിരുന്നു ഞാന്‍
എന്തിനോ ദാഹിച്ചിരുന്നു
ക്രൂരമായ് വേര്‍പെട്ടു പോയൊരെന്‍ യൌവ്വനം
ആരെനിക്കിന്നു തിരിച്ചു നല്‍കും?
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ
പണ്ടു ചൂടിയിട്ട നിര്‍മ്മാല്യ പുഷ്പങ്ങളേ ഓര്‍മ്മയില്ലേ?
ആഹാ.....
(ഓട്ടുവള...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശുക്രാചാര്യരുടെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഭാമിനീ ഭാമിനീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആലുവാപ്പുഴയ്ക്കക്കരെ
ആലാപനം : ലത രാജു   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍