View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലുവാപ്പുഴയ്ക്കക്കരെ ...

ചിത്രംആദ്യത്തെ കഥ (1972)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംലത രാജു

വരികള്‍

Lyrics submitted by: Sreedevi Pillai

aaluvaappuzhakkakkareyoru ponnambalam
avidathe krishnanu rathnakireedam
aaluvaappuzhakkikkare kallambalam
oru kallambalam
avidathe krishnanu pushpakireedam

akkare kannanu maasathil randunaal
swargavaathil ekaadashi
ikkare kannanu maasathil muppathum
dukhavaathil ekaadashi
daivangalkkidayilum janmikal
innu paavangalkkidayilum daivangal
(aaluvaappuzha..)

akkare krishnanoraayiram gopikal
nrithamaadanudyaanangal
ikkare krishnanu chandanam chaarthuvaan
ellupolorempraanthiri
daivangalkkidayilum janmikal
innu paavangalkkidayilum daivangal
(aaluvaappuzha..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആലുവാപ്പുഴക്കക്കരേയൊരു പൊന്നമ്പലം
അവിടത്തെ കൃഷ്ണന്നു രത്നകിരീടം
ആലുവാപ്പുഴക്കിക്കരെ കല്ലമ്പലം
ഒരു കല്ലമ്പലം
അവിടത്തെ കൃഷ്ണന്നു പുഷ്പകിരീടം

അക്കരെ കണ്ണനു മാസത്തില്‍ രണ്ടുനാള്‍
സ്വര്‍ഗ്ഗവാതില്‍ ഏകാദശി
ഇക്കരെ കണ്ണനു മാസത്തില്‍ മുപ്പതും
ദു:ഖവാതില്‍ ഏകാദശി
ദൈവങ്ങള്‍ക്കിടയിലും ജന്മികള്‍ ഇന്നു
പാവങ്ങള്‍ക്കിടയിലും ദൈവങ്ങള്‍
(ആലുവാപ്പുഴ....)

അക്കരെ കൃഷ്ണന്നൊരായിരം ഗോപികള്‍ ,
നൃത്തമാടാനുദ്യാനങ്ങള്‍
ഇക്കരെ കൃഷ്ണന്നു ചന്ദനം ചാര്‍ത്തുവാന്‍ എല്ലുപോലൊരെമ്പ്രാന്തിരി
ദൈവങ്ങള്‍ക്കിടയിലും ജന്മികള്‍ ഇന്നു
പാവങ്ങള്‍ക്കിടയിലും ദൈവങ്ങള്‍
(ആലുവാപ്പുഴ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഓട്ടുവളയെടുക്കാൻ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശുക്രാചാര്യരുടെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഭാമിനീ ഭാമിനീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍