View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഞ്ജനക്കണ്ണെഴുതി ...

ചിത്രംതച്ചോളി ഒതേനന്‍ (1964)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

Anjanakkannezhuthi aalilathaali chaarthi
arappuravaathilil njan kaathirunnu
manavaalanethum neram kudumayil choodaanoru
kudamullamalarmaala korthirunnu (anjana..)

mudimele kettivachu thulunaadan pattuduthu
mukkuttichanthum thottu njaanirunnu
kannivayalvarambathu kaalocha ketta neram
kalyaanamanideepam koluthi vachu (anjana..)

thooshanila murichu vachu thumbappoo choru vilambi
aashicha kariyellaam nirathivachu
pullukalurangeettum poonkozhi karanjittum
kallanavan vannilla thozhimaare (anjana..)
വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട്

അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി
അറപ്പുരവാതിലില്‍ ഞാന്‍ കാത്തിരുന്നു
മണവാളനെത്തും നേരം കുടുമയില്‍ ചൂടാനൊരു
കുടമുല്ലമലർമാല കോര്‍ത്തിരുന്നു (അഞ്ജന..)

മുടിമേലെ കെട്ടിവെച്ചു തുളുനാടന്‍ പട്ടുടുത്തു
മുക്കൂറ്റിച്ചാന്തും തൊട്ടൂ ഞാനിരുന്നു
കന്നിവയല്‍വരമ്പത്ത് കാലൊച്ച കേട്ടനേരം
കല്യാണമണിദീപം കൊളുത്തിവെച്ചു (അഞ്ജന..)

തൂശനില മുറിച്ചുവച്ചു തുമ്പപ്പൂ ചോറുവിളമ്പി
ആശിച്ച കറിയെല്ലാം നിരത്തിവെച്ചു
പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞിട്ടും
കള്ളനവന്‍ വന്നില്ല തോഴിമാരെ (അഞ്ജന..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊട്ടും ഞാന്‍ കേട്ടില്ലാ
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നല്ലോലപ്പൈങ്കിളി നാരായണക്കിളി
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കന്നിനിലാവത്ത്
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നാവുള്ള വീണയൊന്നു
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അപ്പം വേണം അട വേണം
ആലാപനം : പി ലീല, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഏഴിമലക്കാടുകളില്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തച്ചോളി മെപ്പേലേ കുഞ്ഞൊതേനന്‍
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒന്നിങ്ങു വന്നെങ്കില്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ജനിച്ചവര്‍ക്കെല്ലാം (ബിറ്റ്)
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌