View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാറില്‍ സ്യമന്തകരത്നം ചാര്‍ത്തി ...

ചിത്രംപണിതീരാത്ത വീടു് (1973)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Lyrics submitted by: Sreedevi Pillai

maaril syamanthakarathnam chaarthi
marakkudachoodiya raathri
maathalappanthalil maaran paattinu
malarkkalamezhuthiya raathri
ithuvazhiyithuvazhi ithuvazhivarunee
mangalaathira raathri
ilaneerthullum malayaalathin
maanasapriyaputhri
maanasapriyaputhri

ashtamangalya pooppaalikayil
valampirishankhundo kayyil
valampirishankhundo?
aaranmulayile vairam pathichoru
vaalkkannaadiyundo?
puthariyavilundo ilam
pookkilathalirundo?
pushpinimaarude koonthalilaniyum
poovaamkurunnilayundo?
poovaamkurunnilayundo?
maaril...........

pushpamanjeeram kilukile kilukkum
kadhakalippadamundo
chundil kadhakalippadamundo?
peelikkathirukal chuttum thirukiya
keshabhaaramundo?
raavanavijayamaano kadha
keechakavadhamaano?
raadhaamaadhavaleelakalaano
seethaaswayamvaramaano?
seethaaswayamvaramaano?
maaril...........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മാറിൽ സ്യമന്തക രത്നം ചാർത്തി
മറക്കുട ചൂടിയ രാത്രി
മാതളപ്പന്തലിൽ മാരൻ പാട്ടിനു
മലർക്കളമെഴുതിയ രാത്രി
ഇതുവഴി ഇതുവഴി ഇതുവഴി വരൂ നീ
മംഗലാതിരരാത്രി
ഇളനീർതുള്ളും മലയാളത്തിൻ
മാനസ പ്രിയപുത്രീ
മാനസ പ്രിയപുത്രീ

അഷ്ടമംഗല്യപ്പൂപ്പാലികയിൽ
വലംപിരിശംഖുണ്ടോ കയ്യിൽ
വലംപിരി ശംഖുണ്ടോ? (2)
ആറന്മുളയിലെ വൈരം പതിച്ചൊരു
വാൽക്കണ്ണാടിയുണ്ടോ?
പുത്തരിയവിലുണ്ടോ ഇളം
പൂക്കിലത്തളിരുണ്ടോ?
പുഷ്പിണിമാരുടെ കൂന്തലിലണിയും
പൂവാം കുറുന്നിലയുണ്ടോ
പൂവാം കുറുന്നിലയുണ്ടോ
(മാറിൽ....)

പുഷ്പമഞ്ജീരം കിലുകിലെ കിലുക്കും
കഥകളിപ്പദമുണ്ടോ?
ചുണ്ടിൽ കഥകളിപ്പദമുണ്ടോ?(2)
പീലിക്കതിരുകൾ
ചുറ്റും തിരുകിയ കേശഭാരമുണ്ടോ?
രാവണവിജയമാണോ കഥ
കീചകവധമാണോ?
രാധാമാധവലീലകളാണോ?
സീതാസ്വയംവരമാണോ?
സീതാസ്വയംവരമാണോ?
(മാറിൽ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുപ്രഭാതം
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കണ്ണുനീര്‍ത്തുള്ളിയെ
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അണിയം മണിയം
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വാ മമ്മി വാ മമ്മി
ആലാപനം : ലത രാജു   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കാറ്റുമൊഴുക്കും കിഴക്കോട്ട്
ആലാപനം : പി ജയചന്ദ്രൻ, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സുപ്രഭാതം (മൂവി വെർഷൻ)
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍