View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നാം മാനം പൂമാനം ...

ചിത്രംഏണിപ്പടികള്‍ (1973)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

O...............

Onnam manam poomanam
Pinnathe manam pon manam
Poomanathinum pon manathinum meethe
Bhoomippenninte veli cherukante thoni

Swarnna kodimaram nattu pidipicha
Ponnambalathinte mittathu vacho!!
Pambayaattin kare pattu vithaanicha
Panthalinullile panthalil vecho!
Nalam kuli kazhinjethunna penninu
Neram velumkumbom veli
Nale manam velukumbom veli (oonam manam)

Ellarum manathu ponpanam theerkumbo
Enoru mookkani mookuthi theerkum
Ellarum pennine manjalil kettumbom
Enente malaye thoniyil kettum
Olam pothiyumbo nanam mulakkana
Thoneelirikkana mala nale thalipoo
Choodana mala (onnam manam)
O................
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓ...................
ഒന്നാം മാനം പൂമാനം
പിന്നത്തെമാനം പൊന്മാനം
പൂമാനത്തിനും പൊന്മാനത്തിനും മീതേ
ഭൂമിപ്പെണ്ണിന്റെ വേളിച്ചെറുക്കന്റെ തോണി

സ്വര്‍ണ്ണക്കൊടിമരം നട്ടുപിടിപ്പിച്ച
പൊന്നമ്പലത്തിന്റെ മിറ്റത്തുവെച്ചോ!
പമ്പയാറ്റിന്‍ കരെ പട്ടുവിതാനിച്ച
പന്തലിനുള്ളിലെ പന്തലില്‍ വെച്ചോ!
നാലാം കുളികഴിഞ്ഞെത്തുന്ന പെണ്ണിനു
നേരംവെളുക്കുമ്പം വേളി നാളെ
മാനം വെളുക്കുമ്പം വേളി!

എല്ലാരും മാനത്തു പൊന്‍ പണം തീര്‍ക്കുമ്പോ
ഏനൊരു മൂക്കാണിമൂക്കുത്തി തീര്‍ക്കും!
എല്ലാരും പെണ്ണിനെ മഞ്ചലില്‍ കേറ്റുമ്പം
ഏനെന്റെ മാലയെ തോണിയില്‍ കേറ്റും!
ഓളം പൊതിയുമ്പം നാണം മുളക്കണ
തോണീലിരിക്കണമാല നാളെ
താലിപ്പൂചൂടണ മാല!
ഒന്നാം മാനം പൂമാനം ..........
ഓ...................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പങ്കജാക്ഷൻ കടൽ വർണ്ണൻ
ആലാപനം : പി ലീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സ്വാതന്ത്ര്യം
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രാണനാഥനെനിക്കു നല്‍കിയ
ആലാപനം : പി മാധുരി   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
സാരസ സുവദന
ആലാപനം : എം ജി രാധാകൃഷ്ണന്‍, നെയ്യാറ്റിന്‍കര വാസുദേവന്‍   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : സ്വാതി തിരുനാള്‍
യാഹി മാധവ
ആലാപനം : പി മാധുരി, കോറസ്‌   |   രചന : ജയദേവര്‍   |   സംഗീതം : ജി ദേവരാജൻ
കനകക്കുന്നില്‍ നിന്ന്
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ