View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെരിയാറേ പെരിയാറേ ...

ചിത്രംപെരിയാര്‍ (1973)
ചലച്ചിത്ര സംവിധാനംപി ജെ ആന്റണി
ഗാനരചനപി ജെ ആന്റണി
സംഗീതംകെ വി ജോബ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

periyaare periyaare
kadhakal nee paranju -ethra
kadhakal nee paranju
veendumee kadanathin kadhayum
paranjukondengottu paayunnu nee
engottu paayunnu nee
periyaare periyaare

mannilekkoruthulli kannuneeraay veena
nin aathmanaayakanevide
nin aathmanaayakanevide
aayiramaayiram deepangal choozhunna
kalyaanappanthalilundo
kalyaanappanthalilundo
periyaare periyaare

karakal pulakathil mungi chirikkumbol
karal pottikkarayunna periyare
karal pottikkarayunna periyaare
nin antharangam ariyum kadal maathram
innum vilikkunnu - ninne
innum vilikkunnu
periyaare periyaare
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

പെരിയാറേ പെരിയാറേ
കഥകള്‍ നീ പറഞ്ഞൂ എത്ര കഥകള്‍ നീ പറഞ്ഞൂ
വീണ്ടുമീ കദനത്തിന്‍ കഥയും
പറഞ്ഞുകൊണ്ടെങ്ങോട്ടു പായുന്നു നീ
എങ്ങോട്ടു പായുന്നു നീ
പെരിയാറേ പെരിയാറേ

മണ്ണിലേക്കൊരുതുള്ളി കണ്ണുനീരായ് വീണ
നിന്നാത്മനായകനെവിടേ
നിന്നാത്മനായകനെവിടെ
ആയിരമായിരം ദീപങ്ങള്‍ ചൂഴുന്ന
കല്യാണപ്പന്തലിലുണ്ടോ കല്യാണപ്പന്തലിലുണ്ടോ
പെരിയാറേ പെരിയാറേ

കരകള്‍ പുളകത്തില്‍ മുങ്ങിച്ചിരിക്കുമ്പോള്‍
കരള്‍പൊട്ടിക്കരയുന്ന പെരിയാറേ
കരള്‍പൊട്ടിക്കരയുന്ന പെരിയാറേ
നിന്നന്തരംഗം അറിയും കടല്‍ മാത്രം
ഇന്നും വിളിക്കുന്നു നിന്നെ ഇന്നും വിളിക്കുന്നു നിന്നെ
പെരിയാറേ പെരിയാറേ പെരിയാറേ പെരിയാറേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവിതം ഒരു ഗാനം
ആലാപനം : മെഹബൂബ്‌   |   രചന : പി ജെ ആന്റണി   |   സംഗീതം : കെ വി ജോബ്‌
അന്തിവിളക്ക്
ആലാപനം : എസ് ജാനകി, ഫ്രെഡി   |   രചന : പി ജെ ആന്റണി   |   സംഗീതം : കെ വി ജോബ്‌
ബിന്ദു ബിന്ദു
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ജെ ആന്റണി   |   സംഗീതം : പി കെ ശിവദാസ്
മറക്കാനും പിരിയാനും
ആലാപനം : എസ് ജാനകി, ഫ്രെഡി   |   രചന : പി ജെ ആന്റണി   |   സംഗീതം : പി കെ ശിവദാസ്