View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൂര്യനും ചന്ദ്രനും ...

ചിത്രംപഞ്ചവടി (1973)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by venu on November 16, 2009

സൂര്യനും ചന്ദ്രനും പണ്ടൊരുകാലം
ചൂതുകളിക്കാനിരുന്നു
സൂര്യന്റെ മക്കളും ചന്ദ്രന്റെ മക്കളും
ചുറ്റിനും വന്നുനിരന്നു (സൂര്യനും)

കളിയില്‍ തോറ്റവന്‍ തന്‍പ്രിയപുത്രരെ
കയ്യോടെഭക്ഷിക്കവേണമെന്നായ്(കളിയില്‍ )
മത്സരത്തിന്‍ മദമേറിയാ സോദരന്‍
മറ്റൊന്നുമോര്‍ക്കാതെ ഏറ്റുചൊല്ലി

വിധിയാദ്യം സുന്ദരനായ ശശാങ്കന്റെ
ശിരസ്സില്‍ പരാജയത്തൊപ്പിചാര്‍ത്തി (വിധിയാദ്യം)
മക്കളാം നക്ഷത്രക്കുഞ്ഞുങ്ങളെയവന്‍
ഭക്ഷിച്ചതായിട്ടഭിനയിച്ചു (സൂര്യനും)

കരുമാറ്റി വീണ്ടും കളിച്ചപ്പോള്‍ സൂര്യന്റെ
കുതിരയും തേരും തകര്‍ന്നു വീണു (കരുമാറ്റി)
അര്‍ക്കനോ തന്‍പ്രിയപുത്രരെ ഒന്നാകെ
ഭക്ഷിച്ചു വാഗ്ദാനം പൂര്‍ണ്ണമാക്കി

വഞ്ചകനാം ശശി കുഞ്ഞുതാരങ്ങളെ
തൊണ്ടയില്‍നിന്നും പുറത്തുവിട്ടു (വഞ്ചകനാം)
ശുദ്ധനാം സൂര്യനോ വഞ്ചിതനായിന്നും
പുത്രശോകത്താലെരിഞ്ഞിടുന്നു (സൂര്യനും)


----------------------------------

Added by Susie on April 22, 2010

sooryanum chandranum pandoru kaalam
choothukalikkaanirunnu
sooryante makkalum chandrante makkalum
chuttinum vannu nirannu (sooryanum)

kaliyil thottavan than priya puthrare
kayyode bhakshikkavenamennaay (kaliyil)
malsarathin madameriyaa sodaran
mattonnumorkkaathe ettucholli

vidhiyaadyam sundaranaaya shashaankante
shirassil paraajaya thoppi chaarthi (vidhiyaadyam)
makkalaam nakshathrakkunjungaleyavan
bhakshichathaayittabhinayichu (sooryanum)

karumaatti veendum kalichappol sooryante
kuthirayum therum thakarnnu veenu (karu maatti)
arkkano than priya puthrare onnaake
bhakshichu vaagdaanam poornnamaakki

vanchakanaam shashi kunju thaarangale
thondayil ninnum purathu vittu (vanchakanaam)
shuddhanaam sooryano vanchithanaayinnum
puthrashokathaal erinjidunnu (sooryanum)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നക്ഷത്രമണ്ഡല
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചിരിക്കു ചിരിക്കു
ആലാപനം : പി സുശീല, അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തിരമാലകളുടെ ഗാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൂവണിപ്പൊന്നും ചിങ്ങം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മനസ്സിനകത്തൊരു പാലാഴി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സിംഫണി സിംഫണി
ആലാപനം : എല്‍ ആര്‍ ഈശ്വരി, അയിരൂര്‍ സദാശിവന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍