View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തലക്കു മുകളിൽ ...

ചിത്രംതിരുവാഭരണം (1973)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by madhavabhadran on February 27, 2011
 
തലയ്ക്കുമുകളില്‍ വെണ്‍കൊറ്റക്കുട പിടിച്ചു നില്‍ക്കും മാനം
വിലയ്ക്കു വാങ്ങി ഞാന്‍ - പൊന്നും
വിലയ്ക്കു വാങ്ങി ഞാന്‍
(തലയ്ക്കുമുകളില്‍ )

നാടായ നാടെല്ലാം എന്റെ സ്വന്തം
വീടായ വീടെല്ലാം എന്റെ സ്വന്തം
(നാടായ)
നക്ഷത്രപ്പൂപോലെ നാണിച്ചു പൊന്തുന്ന
നാളികലോചന എന്റെ സ്വന്തം
(നക്ഷത്രപ്പൂ)

കോടീശ്വരനല്ലേ - ഞാനൊരു
കോടീശ്വരനല്ലേ
(തലയ്ക്കുമുകളില്‍ )

ഓടുന്ന കാറുകള്‍ പാറും വിമാനങ്ങള്‍
ഓലിയിട്ടെത്തുന്നു തീവണ്ടികള്‍
(ഓടുന്ന)
എല്ലാമെന്‍ സ്വത്തുകള്‍
ഇല്ലൊരു പാടു്ണറും
ഞാനാണു രാജാവും നേതാവും
(എല്ലാമെന്‍)

കോടീശ്വരനല്ലേ - ഞാനൊരു
കോടീശ്വരനല്ലേ
(തലയ്ക്കുമുകളില്‍ )

ഞാനൊന്നു നോക്കിയാല്‍ സൂര്യനുദിച്ചിടും
ഞാന്‍ ചൊന്നാല്‍ ചന്ദ്രനിറങ്ങി വരും
(ഞാനൊന്നു)
എല്ലാ പുറമ്പോക്കും പാവങ്ങള്‍ക്കേകിടും
പിന്നെപ്പോയു് ചന്ദ്രനില്‍ താമസിക്കും
(എല്ലാ പുറമ്പോക്കും)

കോടീശ്വരനല്ലേ - ഞാനൊരു
കോടീശ്വരനല്ലേ
(തലയ്ക്കുമുകളില്‍ )

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 28, 2011

Thalaykku mukalil venkottakkuda pidichu nilkkum maanam
vilaykku vaangi njaan ponnum
vilaykku vaangi njaan
(thalaykku...)

naadayo naadellam ente swantham
veedaaya veedellaam ente swantham (2)
nakshathrappoo pole naanichu ponthunna
naalika lochana ente swantham (2)
kodeeswaranalle njaanoru
kodeeswaranalle
(thalaykku...)

Odunna carukal paarum vimaanangal
oliyittethunnu theevandikal (2)
ellaamen swathukkal illoru paattunarum
njaanaanu raajaavum nethaavum(2)
kodeeswaranalle njaanoru
kodeeswaranalle
(thalaykku...)

njanonnu nokkiyaal sooryanudicheedum
njaan chonnaal chandranirangi varum (2)
ellaa purampokkum paavangalkkekidum
pinneppoy chandranil thaamasikkum (2)
kodeeswaranalle njaanoru
kodeeswaranalle
(thalaykku...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താഴ്‌വര ചാർത്തിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
സ്വര്‍ണ്ണം ചിരിക്കുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
അമ്പലമേട്ടിലെ തമ്പുരാട്ടി
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
ഏറ്റുപാടുവാൻ മാത്രമായ്‌
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍