View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മകരസംക്രമസന്ധ്യയിൽ ...

ചിത്രംകാലചക്രം (1973)
ചലച്ചിത്ര സംവിധാനംകെ നാരായണന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍


Added by venu on October 20, 2009
മകരസംക്രമസന്ധ്യയില്‍ ഞാന്‍
മയങ്ങിപ്പോയൊരു വേളയില്‍
മധുരമാമൊരു വേണുഗാനത്തിന്‍
മന്ത്രനാദത്തിലലിഞ്ഞു - കരള്‍ പിടഞ്ഞു (മകര)

സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
സിരകളില്‍ സ്വരമദമിളക്കുമാ
വനമുരളിയെത്തേടി
യമുനകാണാത്ത ഗോപിക ഞാനെന്റെ
ഹൃദയമാം മഥുരയിലോടി
ഹൃദയമാം മഥുരയിലോടി
ആ.. ആ.. ആ.. (മകര)

ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
ഒരു കിനാവിന്റെ മലര്‍നികുഞ്ജത്തില്‍
ഉലഞ്ഞു വീണൊരെന്‍ ദാഹം
അകലെയമ്പലവാതിലില്‍ കണ്ടുവോ
പുതിയൊരു കൃഷ്ണകിരീടം
പുതിയൊരു കൃഷ്ണകിരീടം
ആ.. ആ.. ആ.. (മകര)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 5, 2011

Makara samkrama sandhyayil njaan
mayangippoyoru velayil
madhuramaamoru venuganathin
manthra naadathilalinju karal pidanju
(Makara...)

Sirakalil swramadamilakkumaa
vanamuraliyethedi (2)
yamuna kaanaatha gopika njaanente
hrudayamaam madhurayilodi
hrudayamaam madhurayilodi
aa..aa..aa..
(Makara...)

Oru kinaavinte malarnikunjathil
ulanju veenoren daaham (2)
akaleyampala vaathilil kanduvo
puthiyoru krishna kireedam
puthiyoru krishna kireedam
aa..aa..aa..
(Makara...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിത്രശാല ഞാൻ
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
രൂപവതി നിന്‍
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കാലമൊരജ്ഞാത കാമുകന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
രാക്കുയിലിൻ രാജസദസ്സിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഓർമ്മകൾതൻ താമര
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
രാജ്യംപോയൊരു രാജകുമാരന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
മദം പൊട്ടിച്ചിരിക്കുന്ന (ബിറ്റ്) (ചിത്രമേളയിൽ നിന്ന്)
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ