

Padmatheerthame Unaroo ...
Movie | Gaayathri (1973) |
Movie Director | PN Menon |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Sreedevi Pillai Om Thath Savithurvarenyam Bhargodevasyadheemahi Dheeyo yona Prajodayaath (Om Thath savithurvarenyam) Padma theerdhame unaru Maanasa padma theerdhame unaru Agni radhathiludikkum ushassinn- Arkhyam nalku- gandharva swara ganga ozhukkoo Gaayathrikal paadu Om Thath Savithurvarenyam Bhargodevasyadheemahi Dheeyo yona Prajodayaath (Om Thath savithurvarenyam) Prabhaatha kiranam nettiyilaniyum praasaadangalkkullil Sahasranaamam kettu mayangum saalagraamangal Adima kidathiya bhaaratha pauranunaraan Puthiyoru purushaardhathine yaaga Purakalil vachu valarthaan (padma theerdhame) Prapanchasathyam chithayil kariyum Bhramaswangalkkullil Dravicha poonool chutti marikkum Dharmaadharmangal Chiraku murichoru bhaaratha jeevithamunaraan Prakrithi chumarukalolam sargga Prathibha parannu nadakkaan (padma theerdhame) Om Thath Savithurvarenyam Bhargodevasyadheemahi Dheeyo yona Prajodayaath (Om Thath savithurvarenyam) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് ഓം തത് സവിതുര്‍വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി ധീയോ യോ ന പ്രചോദയ: ഓം തത് സവിതുര്‍വരേണ്യം പദ്മതീര്‍ഥമേ ഉണരൂ മാനസ പദ്മതീര്‍ഥമേ ഉണരൂ അഗ്നിരഥത്തിലുദിയ്ക്കുമുഷസ്സി- ന്നര്‍ഘ്യം നല്‍കൂ ഗന്ധര്‍വ സ്വരഗംഗയൊഴുക്കൂ ഗായത്രികള്‍ പാടൂ ഓം തത് സവിതുര്‍വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി ധീയോ യോ ന പ്രചോദയ: ഓം തത് സവിതുര്‍വരേണ്യം പ്രഭാതകിരണം നെറ്റിയിലണിയും പ്രാസാദങ്ങള്‍ക്കുള്ളില്‍ സഹസ്രനാമം കേട്ടുമയങ്ങും സാളഗ്രാമങ്ങള്‍ അടിമ കിടത്തിയ ഭാരതപൌരന്നുണരാന്‍ പുതിയൊരു പുരുഷാര്‍ഥത്തിനെ യാഗ- പ്പുരകളില്‍ വച്ചു വളര്‍ത്താന്‍ (പദ്മതീര്‍ഥമേ...) പ്രപഞ്ചസത്യം ചിതയില്‍ കരിയും ബ്രഹ്മസ്വങ്ങള്‍ക്കുള്ളില്‍ ദ്രവിച്ച പൂണൂല്‍ ചുറ്റി മരിയ്ക്കും ധര്‍മ്മാധര്‍മ്മങ്ങള്‍ ചിറകു മുറിച്ചൊരു ഭാരതജീവിതമുണരാന്‍ പ്രകൃതിച്ചുമരുകളോളം സര്‍ഗ്ഗ- പ്രതിഭ പറന്നു നടക്കാന്‍ പദ്മതീര്‍ഥമേ ഉണരൂ..... ഓം തത് സവിതുര്‍വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി ധീയോ യോ ന പ്രചോദയ: ഓം തത് സവിതുര്‍വരേണ്യം |
Other Songs in this movie
- Thankathalikayil Pongalumaay Vanna
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Sreevallabha Sreevalsaankitha
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Thrithaapoovukal
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Thirakal Thirakal
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan