View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നൃത്യദി നൃത്യദി ...

ചിത്രംചെണ്ട (1973)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Nrithyathi nrithyathi brahmapadam
nakshathra navagraha hamsapadam
nrithyathi nrithyathi brahmapadam

aayiram andakadaahangalalayum
ananthamaam ksheerapadhathil
sabdamaay roopamaay jeevanu vidaran
sahasradalangalaay mizhithurakkaan
viswasilpiyude pichala chendayil vilanju pandee thaalam
thaalam aadithaalam ithu dhwaniprathidwanikalthan pranavathaalam
thaalam.......
nrithyathi nrithyathi brahmapadam

veenaa venumridanga ninaadam
viharathi vidyadharageetham
sarpabhana thirumudikkettulayum
yakshakinnara nadana melam
ashtadikpaalakar kottum thudiyude
srishtisthithilayathalam
thaalam aadithaalam
ithu dhanadhaanya prapanchathin
bhramana thalam
thaalam......
nrithyathi nrithyathi brahmapadam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നൃത്യതി നൃത്യതി ബ്രഹ്മപദം
നക്ഷത്ര നവഗ്രഹ ഹംസപദം
നൃത്യതി നൃത്യതി ബ്രഹ്മപദം

ആയിരം അണ്ഡകടാഹങ്ങളലയും
അനന്തമാം ക്ഷീരപഥത്തില്‍
ശബ്ദമായ് രൂപമായ് ജീവനുവിടരാന്‍
സഹസ്രദലങ്ങളായ് മിഴിതുറക്കാന്‍
വിശ്വശില്‍പ്പിയുടെ പിച്ചളച്ചെണ്ടയില്‍
വിളഞ്ഞൂ പണ്ടീ താളം
താളം ആദിതാളം ഇത്
ധ്വനിപ്രതിധ്വനികള്‍തന്‍ പ്രണവതാളം
താളം.....
നൃത്യതി നൃത്യതി ബ്രഹ്മപദം.....

വീണാവേണുമൃദംഗനിനാദം
വിഹരതി വിദ്യാധരഗീതം
സര്‍പ്പഫണത്തിരുമുടിക്കെട്ടുലയും
യക്ഷകിന്നര നടനമേളം
അഷ്ടദിക്പാലകര്‍ കൊട്ടുംതുടിയുടെ
സൃഷ്ടിസ്ഥിതിലയതാളം
താളം ആദിതാളം ഇത്
ധനധാന്യപ്രപഞ്ചത്തിന്‍ ഭ്രമണതാളം താളം
നൃത്യതി നൃത്യതി ബ്രഹ്മപദം.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താളത്തിൽ താളത്തിൽ താരമ്പൻ കൊട്ടുന്ന
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
സുന്ദരിമാര്‍ കുലമൗലികളെ
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
അക്കരെ അക്കരെ അശോക
ആലാപനം : പി മാധുരി   |   രചന : സുമംഗല   |   സംഗീതം : ജി ദേവരാജൻ
ചാരുമുഖി ഉഷ മന്ദം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
പഞ്ചമിത്തിരുനാള്‍ മദനോത്സവത്തിരുനാള്‍
ആലാപനം : പി മാധുരി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ജി ദേവരാജൻ