കുമുദിനികൾ ...
ചിത്രം | വീണ്ടും പ്രഭാതം (1973) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kumudinikal kalabham poosi pramadavanam poomanam veesi kusumasaran kaathunilkkoo raadhike raagavivasanaakum yadunaadhan ninne raasavadanathinu vilikkunnu kaalile chilankayum kabaree pushpangalum neelanicholavumaniyoo vegamanayoo sakhi ... kumudinikal gopikaavaadhane sveekarikkaan raadha gorochanamkondu thilakam chaarthi kaisikam maadiya rekhayingal nava kaasmeera sindoora dhooli thoovi neelanjanam kondu kannezhuthi nalla maaleya lepanam maarilaninju neelanjanam kondu kannezhuthi nalla maaleya lepanam maarilaninju gopikaavaadhane sveekarikkaan raadha gorochanamkondu thilakam chaarthi thilakam chaarthi chaithrachandrika pol kunungikkunungi muthani chilankakal kilungikkilungi chaithrachandrika pol kunungikkunungi muthani chilankakal kilungikkilungi laasyalahariyil mayangimayangi ... aaa laasyalahariyil mayangimayangi raasanarthanam gopimaar thudangi chaithrachandrika pol kunungikkunungi | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കുമുദിനികള്‍ കളഭം പൂശി പ്രമദവനം പൂമണം വീശി കുസുമസരന്‍ കാത്തുനില്പൂ രാധികേ ... രാഗവിവശനാകും യദുനാഥന്‍ നിന്നെ രാസനടനത്തിന്നു വിളിക്കുന്നു കാലിലെ ചിലങ്കയും കബരീ പുഷ്പങ്ങളും നീലനിചോളവുമണിയൂ വേഗമണയൂ സഖീ കുമുദിനികള്‍ ... ഗോപികാനാഥനെ സ്വീകരിക്കാന്‍ രാധ ഗോരോചനം കൊണ്ടു തിലകം ചാര്‍ത്തി കൈശികം മാടിയ രേഖയിങ്കല്‍ നവ കാശ്മീരസിന്ദൂര ധൂളി തൂവി നീലാഞ്ജനംകൊണ്ടു കണ്ണെഴുതി നല്ല മാലേയലേപനം മാറിലണിഞ്ഞു നീലാഞ്ജനം കൊണ്ടു കണ്ണെഴുതി നല്ല മാലേയലേപനം മാറിലണിഞ്ഞു ... ഗോപികാ ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങി മുത്തണിച്ചിലങ്കകള്‍ കിലുങ്ങിക്കിലുങ്ങി ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങി മുത്തണിച്ചിലങ്കകള്‍ കിലുങ്ങിക്കിലുങ്ങി ലാസ്യലഹരിയില്‍ മയങ്ങിമയങ്ങീ ... ആ ... ലാസ്യലഹരിയില്‍ മയങ്ങിമയങ്ങി രാസനര്‍ത്തനം ഗോപിമാര്‍ തുടങ്ങി ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നളിനമുഖീ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഊഞ്ഞാലാ ഊഞ്ഞാലാ
- ആലാപനം : അമ്പിളി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഊഞ്ഞാലാ ഊഞ്ഞാലാ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഊഞ്ഞാലാ ഊഞ്ഞാലാ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആലോല നീലവിലോചനങ്ങൾ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്റെ വീടിനു
- ആലാപനം : എസ് ടി ശശിധരന്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നീ കേളണ
- ആലാപനം : കെ ജെ യേശുദാസ് | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചുക്കാല
- ആലാപനം : കെ ജെ യേശുദാസ്, വി ദക്ഷിണാമൂര്‍ത്തി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജയ ജയ ഗോകുലപാലാ (Bit)
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാധാസമേതനേ (Bit)
- ആലാപനം : കെ ജെ യേശുദാസ് | രചന : പരമ്പരാഗതം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി