View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആശ്രമ പുഷ്പമേ ...

ചിത്രംആരാധിക (1973)
ചലച്ചിത്ര സംവിധാനംബി കെ പൊറ്റക്കാട്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Aasrama pushpame achumbitha pushpame
archanaa vedi than romanchame (2)

Theliyum pathmaragam oli thoovum nin chodiyil
Oru premavasanthathin drutha kavanam
Aamukha kaamana than alankaara kandalangal
abalanaamenneyum kaviyaakki
oru prema kavitha njaan ezhuthidatte nin
adharathil ennumathu sruthiyidatte
(Aasrama pushpame...)

aa..aa,..
vidarunnu neelajalam ilakunnu nin mizhiyil
oru daaha vaasarathin madhurodayam
aa swarnna rashmikal than abhilaasha varnna raji
anukanaamenneyum kaviyaakki
oru premakavitha njan ezhuthidatte nin
mizhithumpil ennumathu virinjidatte
(Aasrama pushpame...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആശ്രമപുഷ്പമേ അചുംബിത പുഷ്പമേ
അര്‍ച്ചനാ വേദിതന്‍ രോമാഞ്ചമേ (2)

തെളിയും പദ്മരാഗം ഒളിതൂവും നിന്‍ ചൊടിയില്‍
ഒരു പ്രേമവസന്തത്തിന്‍ ദ്രുതകവനം
ആമുഖ കാമനതന്‍ അലങ്കാര കന്ദളങ്ങള്‍
അബലനാമെന്നെയും കവിയാക്കി
ഒരു പ്രേമകവിത ഞാന്‍ എഴുതിടട്ടെ നിന്‍
അധരത്തില്‍ എന്നുമത് ശ്രുതിയിടട്ടെ...
(ആശ്രമ പുഷ്പമേ...)

ആ........ആ.......
വിടരുന്നു നീലജലം ഇളകുന്ന നിന്‍ മിഴിയില്‍
ഒരുദാഹവാസരത്തിന്‍ മധുരോദയം
ആസ്വര്‍ണ്ണരശ്മികള്‍തന്‍ അഭിലാഷ വര്‍ണ്ണരാജി
അനുകനാമെന്നെയും കവിയാക്കി
ഒരുപ്രേമകവിത ഞാന്‍ എഴുതിടട്ടെ നിന്‍
മിഴിത്തുമ്പില്‍ എന്നുമതു വിരിഞ്ഞിടട്ടെ
(ആശ്രമ പുഷ്പമേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാമദേവന്റെ ശ്രീകോവിലില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സംഗീതമാത്മാവിന്‍ സൌഗന്ധികം
ആലാപനം : പി ലീല, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
താമര മലരിൻ തങ്ക ദളത്തിൽ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഉണരൂ വസന്തമേ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചോറ്റാനിക്കര ഭഗവതി
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌