View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെണ്ണിനെന്തൊരഴകു ...

ചിത്രംഉര്‍വ്വശി ഭാരതി (1973)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Added by madhavabhadran on February 27, 2011
 
പെണ്ണിനെന്തൊരഴകു - യീ മന്നിലേതു് വലുതു്
പെണ്ണിനേക്കാള്‍ വലുതു് - വലുതു - വലുതു്
(പെണ്ണിനെ)

തലമുടി കരിമുകില് - പുരികക്കൊടികള്‍ മന്മഥവില്ലു്
കണ്ണു് താമരയിതളു് - ഏതോ കാന്തം വെച്ചിട്ടുണ്ടതിലു്
(പെണ്ണിനെ)

പളുങ്കു കിണ്ണം കവിളു് - അതു് പറയും പ്രേമപ്പൊരുളു്
പല്ലുകള്‍ നന്മണി മുത്തു് - അവള്‍ തന്‍
പാല്‍ പുഞ്ചിരിയോ - അമൃതു്
(പെണ്ണിനെ)

പൂര്‍ണ്ണചന്ദ്രവദനം - മധുരപ്പൂന്തേനൊഴുകും വചനം
മത്തമതംഗജഗമനം - മര്‍ത്ത്യ മനസ്സിളക്കും ചലനം
ചലനം - ചലനം - ചലനം
(പെണ്ണിനെ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 28, 2011

Penninenthorazhaku yee mannilethu valuthu
penninekkaal valuthu valuthu valuthu
(Pennine..)

Thalamudi karimukilu purikakodikal manmadha villu
kannu thaamarayithalu etho kaantham vechittundathilu
(Pennine..)

Palunku kinnam kavilu athu parayum premapporulu
pallukal nanmani muthu aval than
paal punchiriyo amruthu
(Pennine..)

Poornna chandra vadanam madhura poonthenozhukum vachanam
matha madamgajagamanam marthya manassilakkum chalanam
chalanam chalanam chalanam
(Pennine..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാർക്കൂന്തൽ കെട്ടിലെന്തിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തുള്ളി തുള്ളി നടക്കുന്ന
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നിശീഥിനി നിശീഥിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എന്തു വേണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒന്നിച്ചു കളിച്ചു വളർന്നു
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉദ്യാനപാലകാ
ആലാപനം : പി സുശീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി