View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലുണ്ടെലയുണ്ടെലഞ്ഞിയുണ്ട് ...

ചിത്രംപാവങ്ങള്‍ പെണ്ണുങ്ങള്‍ (1973)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on January 13, 2009

ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്
ആയില്യത്തേഴിലം പാലയുണ്ട്
നൂറും പാലുംകുടിച്ചാടുപാമ്പേ തങ്ക
നൂലുംകഴുത്തിലിട്ടാടുപാമ്പേ

സര്‍പ്പവനത്തിലെ വള്ളിപ്പടര്‍പ്പിലെ
പുഷ്പശിഖാമണിമുത്തുചൂടി
വെട്ടിത്തിളങ്ങും മിഴികള്‍ നീട്ടി
നെറ്റിയില്‍ ഗോപിക്കുറിചാര്‍ത്തി
പുള്ളുവന്‍ പാട്ടുകേട്ടാടുപാമ്പേ
നീലപ്പുള്ളി റവുക്കയിട്ടാടുപാമ്പേ
ചാഞ്ചാടുപാമ്പേ
ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്........

ചുറ്റിപ്പിണയുന്ന ചുണ്ടുകള്‍ പൂക്കുന്ന
കെട്ടിപ്പുണരുന്ന വള്ളിപോലെ
പത്തിവിടര്‍ത്തുമിണപ്പാമ്പിന്‍ മെയ്യില്‍
കൊത്തുന്ന കാമശരം പോലെ
പൊത്തിപ്പുളഞ്ഞുനിന്നാടുപാമ്പേ
കുടംകൊട്ടുന്ന താളത്തിന്നാടു പാമ്പേ
ചാഞ്ചാടുപാമ്പേ
ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്.......


----------------------------------


Added by devi pillai on January 13, 2009
aalundelayundelanjiyund
aayilyaththezhilam paalayundu
noorum paalum kudichaadupaambe! thanka-
noolum kazhuththiluttadu paambe!

sarppavanathile, vellippadarppile
pushpasikhaa manimuthu choodi
vettithilangum mizhikal neetti
nettiyil gopikkuri chaarthi
pulluvan paattu kaettupaambe! neela
ppulliravukkayittaadupaambe! chaa-
nchaadupaambe! (aalundela..)

chuttippinayunna chundukal pookkunna
kettippunarunna vallipole
pathividarthuminappambin meyyil
kothunna kaamasharam pole
pottippulanju ninnaadu paambe! kudam-
kottunna thaalathinaadupaambe! chaa-
nchaadupaambe! (aalundela..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാവങ്ങൾ പെണ്ണുങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഒന്നാം പൊന്നോണ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പോകൂ മരണമേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രതിമകൾ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സ്വർണ്ണഖനികളുടെ
ആലാപനം : പി സുശീല, പി ലീല, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തുറമുഖമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ