സ്വർണ്ണഖനികളുടെ ...
ചിത്രം | പാവങ്ങള്‍ പെണ്ണുങ്ങള് (1973) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല, പി ലീല, പി മാധുരി |
വരികള്‍
Added by devi pillai on July 13, 2010 swarnakhanikalude swarggabhoomiyude sulthaane! namasthe! namasthe! namasthe! swapnakhanikalude pushpavathikalude sulthaane! namasthe! namasthe! namasthe! aththaril mungu mudiyulampi varoo mulpalaakshikale nokkoo! madanolsavangalile malsarangalile- yapsarassukale nokkoo! chirikkoo, paadusha chirikkoo, ee chiriyude munthiri vallikal kondoru chithram varaykkoo! ivide ivide ivide varaykkoo! ilakkuda choodum malayaalathtile ilaneerpponkudangal, njangal ilaneerpponkudangal, njangal ilaneerpponkudangal, njangal llaneerpponkudangal, njangal ilaneerpponkudangal sweekarikkoo! ee ilaneer sweekarikkoo! ee mulamkudilil pakaram njangalkkeentha ppanampazham nalkoo! (swaRna) kanmadam kavililittoru unmadangikale, nrithalolakale albuthaanganakale nokkoo! chirikkoo paadusha chirikkoo! ee chiriyude thankalayangalil njangale onnu mayakkoo! njangale, njangale, njangale mayakkoo! thiruvaathirikal kuliril mukkiya dhanumaasa pushpangal njangal dhanumaasa pushpangal sweekarikkoo! paathiraappoovithu sweekarikkoo! ee mudam kudilil pakaram njangalkkillaaththa thokkeyum nalkoo! (swarna) --------------- Added by ജിജാ സുബ്രഹ്മണ്യൻ on June 5, 2010 സ്വർണ്ണഖനികളുടെ സ്വർഗ്ഗഭൂമിയുടെ സുൽത്താനേ നമസ്തേ നമസ്തേ നമസ്തേ സ്വപ്നഖനികളുടെ പുഷ്പവതികളുടെ സുൽത്താനേ നമസ്തേ നമസ്തേ നമസ്തേ അത്തറിൽ മുങ്ങി മുടിയുലമ്പി വരും ഉല്പലാക്ഷികളേ നോക്കൂ മദനോത്സവങ്ങളിലെ മത്സരങ്ങളിലെ അപ്സരസ്സുകളേ നോക്കൂ ചിരിക്കൂ പാദുഷ ചിരിക്കൂ ഈ ചിരിയുടെ മുന്തിരിവള്ളികൾ കൊണ്ടൊരു ചിത്രം വരയ്ക്കൂ ഇവിടെ ഇവിടെ ഇവിടെ വരയ്ക്കൂ ഇലക്കുട ചൂടും മലയാളത്തിലെ ഇളനീർപ്പൊൻ കുടങ്ങൾ ഞങ്ങൾ ഇളനീർപ്പൊൻ കുടങ്ങൾ ഞങ്ങൾ സ്വീകരിക്കൂ ഈ ഇളനീർ സ്വീകരിക്കൂ ഈ മുളം കുടിലിൽ പകരം ഞങ്ങൾക്കീന്തപ്പനമ്പഴം നൽകൂ (സ്വർണ്ണ.....) കന്മദം കവിളിലിട്ടൊരു ഉന്മദാംഗികളേ നോക്കൂ അർദ്ധനഗ്നകളേ നൃത്തലോലകളേ അത്ഭുതാംഗനകളേ നോക്കൂ ചിരിക്കൂ പാദുഷ ചിരിക്കൂ ഈ ചിരിയുടെ തങ്കലയങ്ങളിൽ ഞങ്ങളെ ഒന്നു മയക്കൂ തിരുവാതിരകൾ കുളിരിൽ മുക്കിയ ധനുമാസ പുഷ്പങ്ങൾ ഞങ്ങൾ ധനുമാസപുഷ്പങ്ങൾ സ്വീകരിക്കൂ പാതിരാപ്പൂവിതു സ്വീകരിക്കൂ ഈ മുളം കുടിലിൽ പകരം ഞങ്ങൾക്കില്ലാത്ത തൊക്കെയും നൽകൂ (സ്വർണ്ണ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാവങ്ങൾ പെണ്ണുങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആലുണ്ടെലയുണ്ടെലഞ്ഞിയുണ്ട്
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒന്നാം പൊന്നോണ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ
- ആലാപനം : പി ജയചന്ദ്രൻ, അമ്പിളി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പോകൂ മരണമേ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പ്രതിമകൾ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തുറമുഖമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ