View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സങ്കൽപ്പ മണ്ഡപത്തിൽ ...

ചിത്രംധര്‍മ്മയുദ്ധം (1973)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by venu on October 11, 2009

സങ്കല്പമണ്ഠപത്തില്‍ രംഗപൂജാനൃത്തമാടാന്‍
എന്‍കിനാക്കളെന്നുമെന്നും ഒരുങ്ങിയെത്തുന്നൂ-
ഒരുങ്ങിയെത്തുന്നൂ...
(സങ്കല്പമണ്ഠപത്തില്‍)

മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ
കന്യകമാര്‍ താലവുമായ് ഒരുങ്ങിയെത്തുന്നൂ
മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ
കന്യകമാര്‍ താലവുമായ് ഒരുങ്ങിയെത്തുന്നൂ
യവനിക ഉയരാതെ കരഘോഷം കേള്‍ക്കാതെ
കവിളത്തു കണ്ണീരുമായ് തിരിച്ചു പോകുന്നൂ
(സങ്കല്പമണ്ഠപത്തില്‍)

എന്റെ സ്വന്തം മനസ്സിലെ ഇന്ദ്രധനുസ്സെടുത്തു ഞാന്‍
സുന്ദരമാം ചിത്രജാലം എഴുതിവെയ്ക്കുന്നു
എന്റെ സ്വന്തം മനസ്സിലെ ഇന്ദ്രധനുസ്സെടുത്തു ഞാന്‍
സുന്ദരമാം ചിത്രജാലം എഴുതിവെയ്ക്കുന്നു
എന്റെ ചിത്രമന്ദിരത്തിന്‍ എണ്ണമറ്റ ചുമരുകളോ
കണ്ണീരിന്‍ പേമഴയില്‍ കുതിര്‍ന്നു വീഴുന്നു
(സങ്കല്പമണ്ഠപത്തില്‍)



----------------------------------


Added by Susie on October 13, 2009

sankalppa mandapathil rangapoojaa nrithamaadaan
en kinaakkal ennumennum orungiyethunnu
orungiyethunnu (sankalppa)
sankalppa mandapathil....

manjulamaam gaanathode manjeera naadathode
kanyakamaar thaalavumaay orungiyethunnu
yavanika uyaraathe karaghosham kelkkaathe
kavilathu kanneerumaay thirichu pokunnu
(sankalppa)

ente swantham manassile indradhanusseduthu njaan
sundaramaam chithrajaalam ezhuthiveykkunnu (ente swantham)
ente chithramandirathil ennamatta chumarukalo
kanneerin pemazhayil kuthirnnu veezhunnu
(sankalppa)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മംഗളം കാവിലെ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കവിയൂര്‍ പൊന്നമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
തൃച്ചേവടികള്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
സ്മരിക്കാൻ പഠിപ്പിച്ച
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ദുഃഖത്തിന്‍ കയ്പുനീര്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
പ്രാണനാഥ എനിക്കു
ആലാപനം : അയിരൂര്‍ സദാശിവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
കാമുകഹൃത്തില്‍ കവിതപുരട്ടും
ആലാപനം : പി മാധുരി   |   രചന : ജി കുമാരപിള്ള   |   സംഗീതം : ജി ദേവരാജൻ