

ഒരു ചുംബനം ...
ചിത്രം | ദൃക് സാക്ഷി (1973) |
ചലച്ചിത്ര സംവിധാനം | പി ജി വാസുദേവന്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai oru chumbanam ... oru madhuchumbanam ennadhara malaril vandin parirambhanam kothichu njanaake tharichu.... ninnodathuraykkuvaan en naanam madichu........ kulirkoriyunarunna malarvaadiyil annu- kalicholli nee ninna pular velayil oru nooru swapnangal vidarthunna poomullathanalil njan mattoru lathayaakave.... virachu ... maaridam thudichu..... ninnodathuraykkuvaan en naanam madichu.... oru chumbanam..... udal korithariykkunna kulirthennalil annu vidacholli nee ninna nirasandhyayil orukodi nurappookal vidarthunnoralayaazhikkarayil njan mattoru thirayaakave aduthu... kanmuna thoduthu.... ninmaaril pathiykkuvaan en naanam madichu.... oru chumbanam... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഒരു ചുംബനം ഒരുമധുചുംബനം എന്നധരമലരില്‍ വണ്ടിന്‍ പരിരംഭണം കൊതിച്ചു ഞാനാകെത്തരിച്ചു.. നിന്നോടതുരയ്ക്കുവാന്‍ എന്‍ നാണം മടിച്ചു കുളിര്‍കോരിയുണരുന്ന മലര്‍വാടിയില്‍ അന്നുകളിചൊല്ലി നീ നിന്ന പുലര്‍വേളയില്‍ ഒരുനൂറുസ്വപ്നങ്ങള്‍ വിടര്‍ത്തുന്ന പൂമുല്ലത്തണലില്‍ ഞാന്‍ മറ്റൊരു ലതയാകവേ വിറച്ചൂ മാറിടം തുടിച്ചൂ.... നിന്നോടതുരയ്ക്കുവാന്‍ എന്‍ നാണം മടിച്ചൂ.. ഒരു ചുംബനം...... ഉടല്‍ കോരിത്തരിയ്ക്കുന്ന കുളിര്‍ത്തെന്നലില്‍ അന്നു വിടചൊല്ലി നീനിന്ന നിറസന്ധ്യയില്‍ ഒരുകോടി നുരപ്പൂക്കള്‍ വിടര്‍ത്തുന്നൊരലയാഴിക്കരയില്‍ ഞാന്‍ മറ്റൊരു തിരയാകവേ അടുത്തൂ കണ്മുന തൊടുത്തൂ... നിന്മാറില്‍ പതിയ്ക്കുവാന്‍ എന്‍ നാണം മടിച്ചൂ... ഒരു ചുംബനം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരിക്കൽ മാത്രം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചൈത്രയാമിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഓടക്കുഴൽ വിളി
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി