ഹൃദയവീണതന്‍ ...
ചിത്രം | ഇതു മനുഷ്യനോ (1973) |
ചലച്ചിത്ര സംവിധാനം | തോമസ് ബെര്‍ളി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai aaru nee aaru nee athidhee athidhee navathidhee hridayaveenathan mridulathanthriyil madhuram nee nin swaramezhuthi kadanavenalil vaadiya poovil makaranilaavin chiriyezhuthi erinjutheernna kinaavin chithayil enthinu chandana lathanattu karanjunangiya kannil dayayude kanakatharanga prabha chorinju aaru nee aaru nee athidhee.. navathidhee.. chuduneduveerppil neeriya chundil chumbanamadhura then thoovi aalilapole viraykkum meyyil aalinganalaya sukhamaruli aaru nee aaru nee athidhee navathidhee... hridayaveenathan mridulathanthriyil madhuram nee nin swaramezhuthi..... | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ആരു നീ - ആരു നീ - അതിഥീ - നവാതിഥീ ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍ മധുരം നീ നിന് സ്വരമെഴുതീ- കദനവേനലില് വാടിയ പൂവില്‍ മകരനിലാവിന് ചിരിയെഴുതീ (ഹൃദയവീണതന്‍) എരിഞ്ഞു തീര്‍ന്ന കിനാവിന് ചിതയില്‍ എന്തിനു ചന്ദന ലത നട്ടൂ കരഞ്ഞുണങ്ങിയ കണ്ണില്‍ ദയയുടെ കനകതരംഗ പ്രഭ ചൊരിഞ്ഞു ആരു നീ - ആരു നീ - അതിഥീ - നവാതിഥീ ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍ മധുരം നീ നിന് സ്വരമെഴുതീ- ചുടുനെടുവീര്‍പ്പില്‍ നീറിയ ചുണ്ടില്‍ ചുംബന മധുര തേന്‍ തൂവി ആലിലപോലെ വിറയ്ക്കും മെയ്യില്‍ ആലിംഗനലയ സുഖമരുളി ആരു നീ - ആരു നീ - അതിഥീ - നവാതിഥീ ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍ മധുരം നീ നിന് സ്വരമെഴുതീ- |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുഖമൊരു ബിന്ദു
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- പറവകൾ ഇണപ്പറവകൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- പകൽ വിളക്കണയുന്നു
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്