View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശില്‍പ്പീ ദേവശില്‍പ്പീ ...

ചിത്രംജീവിക്കാന്‍ മറന്നു പോയ സ്ത്രീ  (1974)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on May 18, 2008
ശില്‍പ്പീ... ദേവ ശില്‍പ്പീ
ശില്‍പ്പീ ദേവ ശില്‍പ്പീ
ഒരു ശിലയായ് നഗ്നശിലയായ്
നിന്‍ ശില്‍പ്പ സോപാനത്തില്‍
നില്‍ക്കുമീ അഹല്യയെ വിസ്മരിച്ചുവോ?
നീ... വിസ്മരിച്ചുവോ?

രൂപങ്ങളെ പ്രതിരൂപങ്ങള്‍ വേര്‍പിരിഞ്ഞാലോ?
ഗന്ധം കാറ്റിനെ മറന്നാലോ?
ഗാനം വീണയെ മറന്നാലോ?
ജീവിക്കാന്‍ മറന്നൊരീ വിരഹിണിയെ
നീ വന്നുണര്‍ത്തൂ.. ഉണര്‍ത്തൂ..ഉണര്‍ത്തൂ.....
ശില്‍പ്പീ...........

ശബ്ദങ്ങളെ പ്രതിശബ്ദങ്ങള്‍ വിസ്മരിച്ചാലോ?
സ്വപ്നം നിദ്രയെ മറന്നാലോ?
ചിത്രം ചുവരിനെ മറന്നാലോ?
ജീവിക്കാന്‍ മറന്നൊരീ തപസ്വിനിയെ
നീ വന്നുണര്‍ത്തൂ ഉണര്‍ത്തൂ..ഉണര്‍ത്തൂ.. ഉണര്‍ത്തൂ...
ശില്‍പ്പീ........

----------------------------------

Added by devi pillai on May 18, 2008
shilpi deva shilpi
shilpi deva shilpi
oru shilayaayi nagna shilayaayi
nin shilpa sopaanathil
nilkkumee ahalyaye vismarichuvo?
nee vismarichuvo?

roopangale prathi roopangal verpirinjaalo?
gandham kaattine marannaalo?
gaanam veenaye marannaalo?
jeevikkan marannori virahiniye
nee vannunarthoo unarthoo
unarthoo unarthoo..unarthoo.....
(shilpi deva)

shabdhangale prathi shabdhangal vismarichaalo?
swapnam nidraye marannaalo?
chithram chuvarine marannaalo?
jeevikkaan marannori thapaswiniye
nee vannunarthoo unarthoo
unarthoo unarthoo ..unarthoo
(shilpi deva)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വീണപൂവേ കുമാരനാശാന്റെ വീണപൂവേ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വീണപൂവേ കുമാരനാശാന്റെ വീണപൂവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അഷ്ടപദിയിലെ നായികേ യക്ഷഗായികേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ബ്രഹ്മനന്ദിനി
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മാലിനീതടമേ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍