View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചോദ്യമില്ല ...

ചിത്രംപാതിരാവും പകല്‍വെളിച്ചവും (1974)
ചലച്ചിത്ര സംവിധാനംഎം ആസാദ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by parvathy venugopal on August 27, 2009
ചോദ്യമില്ല മറുപടിയില്ല
ജീവിതമെന്ന കടംകഥയില്‍
ജീവിതമെന്ന കടംകഥയില്‍ (ചോദ്യമില്ല)

പാതിരാവും പകല്‍ വെളിച്ചവുമായ്
സുഖദുഖമിടകലര്‍ന്നൊഴുകുന്നൂ
പാതിരാവും പകല്‍ വെളിച്ചവുമായ്
സുഖദുഖമിടകലര്‍ന്നൊഴുകുന്നൂ
കാര്‍മുകില്‍ കരയും താരകം ചിരിക്കും
കഥയിതു തുടര്‍ന്നേ പോകുന്നൂ
വേനലില്ലാ വര്‍ഷമില്ലാ
കാലമെന്ന മഹാനദിയില്‍
ചോദ്യമില്ല മറുപടിയില്ല.

ഇണചേര്‍ന്ന കിളികള്‍ പിരിഞ്ഞകലുമ്പോള്‍
ഇടനെഞ്ചു പൊട്ടിക്കരയുന്നൂ
പൂവെന്നു കരുതി തീനാമ്പിലെരിയും
പൂന്തേന്‍ കൊതിക്കുന്ന ശലഭങ്ങള്‍
ആദ്യമില്ല അവസാനമില്ല
അനുരാഗമെന്ന പെരുംവ്യഥയില്‍. (ചോദ്യമില്ല)



----------------------------------

Added by Susie on September 30, 2009
chodyamilla marupadiyilla
jeevithamenna kadamkadhayil
jeevithamenna kadamkadhayil (chodyamilla)

paathiraavum pakal velichavumaay
sukhadukham idakalarnnozhukunnu
paathiraavum pakal velichavumaay
sukhadukham idakalarnnozhukunnu
kaarmukil karayum thaarakam chirikkum
kadhayithu thudarnne pokunnu
venalilla varshamilla
kaalamenna mahaa nadiyil (chodyamilla)

inachernna kilikal pirinjakalumbol
idanenchu pottikkarayunnu
poovennu karuthi theenaambileriyum
poonthen kothikkunna shalabhangal
aadyamilla avasaanamilla
anuraagamenna perum vyadhayil (chodyamilla)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണീരാറ്റിലെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍
നട്ടു നനക്കാതെ
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍
മറിമാന്മിഴിയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍