Innu Ninte Youvanathinezhazhaku ...
Movie | Night Duty (1974) |
Movie Director | Sasikumar |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | LR Eeswari, Ambili, Sreelatha Namboothiri |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 ഇന്നു നിന്റെ യൗവനത്തിനേഴഴക് ഇന്ദ്രനീലക്കല്ലു വെച്ച പൊൻ മോതിരത്തിനും ഇന്ദീവരമിഴികൾക്കും നൂറഴക് നൂറ് നൂറ് നൂറ് നൂറ് ചിറക് (ഇന്നു നിന്റെ....) പ്രേമിച്ച പുരുഷനെ തപസ്സിൽ നിന്നുണർത്തിയ കാമിനിമാർ മണിമൗലേ നിന്റെ കാമചാപം കുലച്ചൊരു കൺ കേളീ പുഷ്പശരം തൂവുമല്ലോ സ്വയംവരരാവിൽ അതു മാറിൽ കൊള്ളുന്ന നിമിഷം നീ അടിമുടി പൂക്കുത്തും നിമിഷം അഭിനന്ദനം ആ നിമിഷത്തിന്നഭിനന്ദനം (ഇന്നു നിന്റെ....) പൂമേനി പുതയ്ക്കുന്ന രോമാഞ്ച കഞ്ചുകത്തിൽ പൂണൂലിൻ കതിരു പോലെ നാളെ നീ മയങ്ങും രാത്രിയിൽ നിൻ സീമന്ത രേഖയിൽ തൂവുമല്ലോ മന്ദസ്മിത സിന്ദൂരം പ്രിയൻ തൂവുമല്ലോ മന്ദസ്മിത സിന്ദൂരം അതു ചാർത്തി തളിർക്കുന്ന നിമിഷം നിൻ അനുഭൂതി വിടരുന്ന നിമിഷം അഭിനന്ദനം ആ നിമിഷത്തിനഭിനന്ദനം (ഇന്നു നിന്റെ....) ---------------------------------- Added by devi pillai on November 18, 2010 innu ninte youvanathinnezhazhaku indraneelakkalluvecha ponmothirathinum indeevaramizhikalkkum noorazhaku nooru nooru nooru nooru chidaku premicha purushane thapassil ninnunarthiya kaaminimaar mani moule ninte kaamachaapam kulachoru kankeli pushpasharam thoovumallo swayamvara raavil athu maarilkkollunna nimisham nee adimudi pookkuthum nimisham abhinandanam aa nimishathinnabhinandanam poomeni puthaykkunna romaancha kanchukathil poonoolin kathirupole naale nee mayangum raathriyil nin seemantha rekhayil thoovumallo mandasmitha sindooram priyan thoovumallo mandasmitha sindooram athu chaarthi thalirkkunna nimisham nin anubhoothi vidarunna nimisham abhinandanam aa nimishathinnabhinandanam |
Other Songs in this movie
- Vilwamangalam Kandu
- Singer : S Janaki | Lyrics : Vayalar | Music : V Dakshinamoorthy
- Sreemahaaganapathi
- Singer : Chorus, Jayashree, Sreelatha Namboothiri | Lyrics : Vayalar | Music : V Dakshinamoorthy
- Aayiram Mukhangal
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Manassoru Devikshethram
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : V Dakshinamoorthy
- Anthimalarikal Poothu
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Pushpasaayaka Nin
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy