Chandanakkuri chaarthi ...
Movie | Alakal (1974) |
Movie Director | MD Mathews |
Lyrics | Mankombu Gopalakrishnan |
Music | V Dakshinamoorthy |
Singers | KJ Yesudas, S Janaki, Ayiroor Sadasivan |
Lyrics
Added by devi pillai on November 3, 2010 chandanakkuri chaarthi chempakappoochoodi chamanjorungiya koottukaari swayamvara praayamaayirunnittumingane thaniye kazhinjal mathiyo? manassiliniyumoraankili vannilla madhuramnullithannilla -thiru madhuram nullithannilla njanoraankiliyalle... neeyen maanasadevathayaavukille aayitheerukille? kannaadippuzhayude padavukal kayarivarum kaithappoo niramulla koottukaari paathiyurangiya ninmizhiyithalil paarijaathamo pournamiyo paarijaathamalla pournamiyalla pavizhamunthiri then kudangal- randu pavizhamunthiri then kudangal chandanakkuri chaarthi...... parishudhapremavumaay parannakanneedunna pachilapponnona kuruvikale mangalam nerumee koottukaarane marakkaruthe ningal marakkaruthe ninnekkurichu njan ennini ortheedum nithyaanuraagapooja kazhinjaalum mangalam nerumee koottukaariye marakkaruthe nee marakkaruthe chandanakkuri chaarthi.... ---------------------------------- Added by devi pillai on November 3, 2010 ചന്ദനക്കുറിചാര്‍ത്തി ചെമ്പകപ്പൂചൂടി ചമഞ്ഞൊരുങ്ങിയ കൂട്ടുകാരി സ്വയംവരപ്രായമായിരുന്നിട്ടുമിങ്ങനെ തനിയേ കഴിഞ്ഞാല്‍ മതിയോ? മനസ്സിലിനിയുമൊരാണ്‍കിളി വന്നില്ലാ മധുരം നുള്ളിത്തന്നില്ലാ - തിരു മധുരം നുള്ളിത്തന്നില്ല ഞാനൊരാണ്‍കിളിയല്ലേ? നീയെന്‍ മാനസദേവതയാവുകില്ലേ, ആയിത്തീരുകില്ലേ? കണ്ണാടിപ്പുഴയുടെ പടവുകള്‍ കയറിവരും കൈതപ്പൂനിറമുള്ള കൂട്ടുകാരി പാതിയുറങ്ങിയ നിന്മിഴിയിതളില്‍ പാരിജാതമോ പൌര്‍ണ്ണമിയോ? പാരിജാതമല്ലാ പൌര്‍ണ്ണമിയല്ലാ പവിഴമുന്തിരിത്തേന്‍ കുടങ്ങള്‍ - രണ്ട് പവിഴമുന്തിരിത്തേന്‍ കുടങ്ങള്‍ ചന്ദനക്കുറിചാര്‍ത്തി.......... പരിശുദ്ധപ്രേമവുമായ് പറന്നകന്നീടുന്ന പച്ചിലപ്പൊന്നോണക്കുരുവികളേ മംഗളം നേരുമീ കൂട്ടുകാരനെ മറക്കരുതേ നിങ്ങള്‍ മറക്കരുതേ നിന്നെക്കുറിച്ചുഞാന്‍ എന്നിനിയോര്‍ത്തീടും നിത്യാനുരാഗപൂജ കഴിഞ്ഞാലും മംഗളം നേരുമീ കൂട്ടുകാരിയെ മറക്കരുതേ നീ മറക്കരുതേ ചന്ദനക്കുറിചാര്‍ത്തി........... |
Other Songs in this movie
- Ashtamipoothinkale
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : V Dakshinamoorthy
- Vaasanakkulirumaay
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : V Dakshinamoorthy
- Pournami Chandrikayil
- Singer : S Janaki | Lyrics : Mankombu Gopalakrishnan | Music : V Dakshinamoorthy
- Premanubhoothiyumaayennil
- Singer : P Leela | Lyrics : Mankombu Gopalakrishnan | Music : V Dakshinamoorthy