ഗഗനമേ ഗഗനമേ ...
ചിത്രം | ചക്രവാകം (1974) |
ചലച്ചിത്ര സംവിധാനം | തോപ്പില്‍ ഭാസി |
ഗാനരചന | വയലാര്‍ |
സംഗീതം | ശങ്കര്‍ ഗണേഷ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Gaganame gaganame gahana gahanamaam ekaanthathe gaganame gaganame gahana gahanamaam ekaanthathe ekaanthathayile perariyaathoru mookanakshathrame pedi bhoomikku ninne kandittu pedi pedi pedi yetho yugathile nishabdhathayude bhoothodhayampole avatharichu nee avatharichu kaalathin kaanaatha chumarum chaari nee ekaakiyaai nilppu nee ekaakiyaai nilppu kathunna kannumaai ksheerapadhathile raathrincharaneppole (gaganame...) saurayoodhathinte maanasa puthriyaam bhoomideviye pole thapassirikkoo nee thapassirikkoo kaalathin theril ninnoru penpoovine kaineetti vaangikkoo shoonymaam ninteyee ekaanthathaye snehasurabhilamaakkoo nee premasurabhilamaakkoo (gaganame...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഗഗനമേ... ഗഗനമേ... ഗഹനഗഹനമാമേകാന്തതേ... ഗഗനമേ... ഗഗനമേ... ഗഹനഗഹനമാമേകാന്തതേ... ഏകാന്തതയിലെ പേരറിയാത്തൊരു മൂകനക്ഷത്രമേ... ഭൂമിയ്ക്കു നിന്നെക്കണ്ടിട്ടു പേടി.. പേടി..പേടി... ഏതോയുഗത്തിലെ നിശ്ശബ്ദതയുടേ ഭൂതോദയം പോലെ അവതരിച്ചൂ നീ അവതരിച്ചൂ... കാലത്തിന്‍ കാണാത്ത ചുവരും ചാരി നീ ഏകാകിയായ് നില്‍പ്പൂ നീ ഏകാകിയായ് നില്‍പ്പൂ കത്തുന്നകണ്ണുമായ് ക്ഷീരപഥത്തിലെ രാത്രിഞ്ചരനെപ്പോലെ (ഗഗനമേ.....) സൌരയൂഥത്തിനെ മാനസപുത്രിയാം ഭൂമിദേവിയെപ്പോലെ തപസ്സിരിക്കൂ നീ തപസ്സിരിക്കൂ കാലത്തിന്‍ തേരില്‍ നിന്നൊരു പെണ്‍പൂവിനെ കൈനീട്ടിവാങ്ങിക്കൂ ശൂന്യമാം നിന്റെയീ ഏകാന്തതയെ സ്നേഹസുരഭിലമാക്കൂ...നീ പ്രേമസുരഭിലമാക്കൂ.. (ഗഗനമേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെളുത്ത വാവിനും
- ആലാപനം : കെ ജെ യേശുദാസ്, അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- പമ്പാനദിയിലെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- പടിഞ്ഞാറൊരു പാലാഴി
- ആലാപനം : കെ ജെ യേശുദാസ്, ലത രാജു | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- മകയിരം നക്ഷത്രം [D]
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- മകയിരം നക്ഷത്രം
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ശങ്കര്‍ ഗണേഷ്