View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മല്ലാക്ഷീ മദിരാക്ഷീ ...

ചിത്രംതുമ്പോലാര്‍ച്ച (1974)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mallaakshee madiraakshee(3)
madanan theerthoru sharapancharamo
madhuvidhu mandiramo ithu
malarmada mandapamo (mallaakshee)

chandanatthooninu pinnilolikkumee
chaarukalebarathil ninte chaarukalebharathil
pakuthi vidarnna nin youvvanappoovinu
puthiya romaanchapputhappu veno
kaappitta kaikalaal pothinju pidichu nee
kaama kalaa naadhanaakkoo enne kaama kalaa naadhanaakkoo

pichalakkumilakal maaril mulachoree
machakamanivaathil chithra machakamanivaathil
pakuthi thuranna nin lajaykku chaayuvaan
pavizhamandaara kidakka veno
aashicha purushanodadungikkidannu nee
ardhanaareeshwaranaakkoo enne ardhanaareeshwaranaakkoo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മല്ലാക്ഷീ...മദിരാക്ഷീ...
മദനന്‍ തീര്‍ത്തൊരു ശരപഞ്ജരമോ
മധുവിധു മന്ദിരമോ - ഇതു
മലര്‍മദ മണ്ഡപമോ (മല്ലാക്ഷീ )

ചന്ദനത്തൂണിനു പിന്നിലൊളിക്കുമീ
ചാരുകളേബരത്തില്‍ നിന്റെ ചാരുകളേബരത്തില്‍
പകുതി വിടര്‍ന്ന നിന്‍ യൗവ്വനപ്പൂവിനു
പുതിയരോമാഞ്ചപ്പുതപ്പ് വേണോ
കാപ്പിട്ട കൈകളാല്‍ പൊതിഞ്ഞു പിടിച്ചു നീ
കാമകലാനാഥനാക്കൂ എന്നെ കാമകലാനാഥനാക്കൂ

പിച്ചളക്കുമിളകള്‍ മാറില്‍ മുളച്ചൊരീ
മച്ചകമണിവാതില്‍ ചിത്ര മച്ചകമണിവാതില്‍
പകുതി തുറന്ന നിന്‍ ലജ്ജയ്ക്ക് ചായുവാന്‍
പവിഴമന്ദാര കിടക്ക വേണോ
ആശിച്ച പുരുഷനോടടുങ്ങിക്കിടന്നു നീ
അര്‍ദ്ധനാരീശ്വരനാക്കൂ എന്നെ അര്‍ദ്ധനാരീശ്വരനാക്കൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരയന്നക്കിളിചുണ്ടൻ
ആലാപനം : പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മഞ്ഞപ്പളുങ്കൻ മലയിലൂടെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആകാശം മുങ്ങിയ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാണന്റെ വീണയ്ക്കു
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അത്തം രോഹിണി
ആലാപനം : എല്‍ ആര്‍ ഈശ്വരി, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ണാന്തളിമുറ്റം പൂത്തെടി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തൃപ്പങ്ങോട്ടപ്പാ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ